Yesunaayagaa

യേശുനായകാ
Work
Year
Language

യേശുനായകാ പ്രേമസാഗരാ
വീശുക നിന്‍ കൃപ പാരില്‍
ദാസദാസര്‍തന്‍ യാത്രയിലെന്നും
കാട്ടുക മാര്‍ഗ്ഗം നേരില്‍

നീയേ പാരിന്നഭയം
നീയേ ആശാ നിലയം
നീയേ പാപവിമോചനസദനം
നീയേ കടലിന്‍ തീരം

അന്ധര്‍ ഞങ്ങളീ കൂരിരുള്‍ തന്നില്‍
സന്താപത്തിന്‍ നടുവില്‍
താന്തരായിഹ വീഴുമ്പോള്‍ നീ
താങ്ങായ് കൈതരുമോ?

yeśunāyagā premasāgarā
vīśuga nin kṛpa pāril
dāsadāsardan yātrayilĕnnuṁ
kāṭṭuga mārggaṁ neril

nīye pārinnabhayaṁ
nīye āśā nilayaṁ
nīye pābavimosanasadanaṁ
nīye kaḍalin dīraṁ

andhar ñaṅṅaḽī kūriruḽ tannil
sandābattin naḍuvil
tāndarāyiha vīḻumboḽ nī
tāṅṅāy kaidarumo?