Yerusaleminre

യെരുശലേമിന്റെ
Year
Language

ആ...ആ...ആ...
യെരുശലേമിന്റെ നന്ദിനീ യഹോവ സൃഷ്ടിച്ച സുന്ദരീ....
പഞ്ചേന്ദ്രിയങ്ങളില്‍ അമൃതൊഴുക്കാന്‍ വന്ന പൂര്‍ണ്ണചന്ദ്രമുഖീ... നിന്നെ
പുഷ്പശരംകൊണ്ടു മൂടട്ടേ... നിന്റെ പൂവിതള്‍ കുമ്പിള്‍ നിറയ്ക്കട്ടേ...
യെരുശലേമിന്റെ നന്ദിനീ യഹോവ സൃഷ്ടിച്ച സുന്ദരീ....

ആ...ആ...ആ...ആ..ആ

വയനാടന്‍കുന്നിലെ മുളങ്കാട്ടില്‍ വായ്ക്കുരവനാദം മുഴങ്ങുമ്പോള്‍...
വയനാടന്‍കുന്നിലെ മുളങ്കാട്ടില്‍ വായ്ക്കുരവനാദം മുഴങ്ങുമ്പോള്‍....
നിന്റെ പട്ടിളംപീലിപ്പൂമെയ്യിലീ സന്ധ്യാസിന്ദൂരം ചാര്‍ത്തട്ടേ...
മനസ്സു ചോദിക്കാതെ മധുരം നേദിക്കാതെ
മനസ്വിനീ നിന്നെ ഞാന്‍ പുണരട്ടേ.....പുണരട്ടേ......

യെരുശലേമിന്റെ നന്ദിനീ.... യഹോവ സൃഷ്ടിച്ച സുന്ദരീ.....

ആ...ആ...ആ...ആ

പാലരുവി പൊന്നോളങ്ങള്‍ ചോലക്കുളിര്‍പ്പുടവ ഞൊറിയുമ്പോള്‍...
നിന്റെ കുങ്കുമപ്പൂഞ്ചൊടിയിണയില്‍ എന്റെ ദന്തക്ഷതം ഞാന്‍ ചേര്‍ക്കട്ടേ....
മുഗ്ദമാം താരുണ്യചമയതലങ്ങളില്‍ മൊത്തി മൊത്തി ഉറങ്ങട്ടേ....
ഞാന്‍ മൊത്തി മൊത്തി ഉറങ്ങട്ടേ....

യെരുശലേമിന്റെ നന്ദിനീ യഹോവ സൃഷ്ടിച്ച സുന്ദരീ....
പഞ്ചേന്ദ്രിയങ്ങളില്‍ അമൃതൊഴുക്കാന്‍ വന്ന പൂര്‍ണ്ണചന്ദ്രമുഖീ... നിന്നെ
പുഷ്പശരംകൊണ്ടു മൂടട്ടേ... നിന്റെ പൂവിതള്‍ കുമ്പിള്‍ നിറയ്ക്കട്ടേ...
യെരുശലേമിന്റെ നന്ദിനീ യഹോവ സൃഷ്ടിച്ച സുന്ദരീ....
ആ...ആ...ആ...ആ

ā...ā...ā...
yĕruśaleminṟĕ nandinī yahova sṛṣṭicca sundarī....
pañjendriyaṅṅaḽil amṛtŏḻukkān vanna pūrṇṇasandramukhī... ninnĕ
puṣpaśaraṁkŏṇḍu mūḍaṭṭe... ninṟĕ pūvidaḽ kumbiḽ niṟaykkaṭṭe...
yĕruśaleminṟĕ nandinī yahova sṛṣṭicca sundarī....

ā...ā...ā...ā..ā

vayanāḍankunnilĕ muḽaṅgāṭṭil vāykkuravanādaṁ muḻaṅṅumboḽ...
vayanāḍankunnilĕ muḽaṅgāṭṭil vāykkuravanādaṁ muḻaṅṅumboḽ....
ninṟĕ paṭṭiḽaṁpīlippūmĕyyilī sandhyāsindūraṁ sārttaṭṭe...
manassu sodikkādĕ madhuraṁ nedikkādĕ
manasvinī ninnĕ ñān puṇaraṭṭe.....puṇaraṭṭe......

yĕruśaleminṟĕ nandinī.... yahova sṛṣṭicca sundarī.....

ā...ā...ā...ā

pālaruvi pŏnnoḽaṅṅaḽ solakkuḽirppuḍava ñŏṟiyumboḽ...
ninṟĕ kuṅgumappūñjŏḍiyiṇayil ĕnṟĕ dandakṣadaṁ ñān serkkaṭṭe....
mugdamāṁ tāruṇyasamayadalaṅṅaḽil mŏtti mŏtti uṟaṅṅaṭṭe....
ñān mŏtti mŏtti uṟaṅṅaṭṭe....