Yaṟusalemile

യറുശലേമിലെ
Work
Year
Language

യരുശലേമിലെ സ്വര്‍ഗ്ഗദൂതാ യേശുനാഥാ
എന്നുവരും വീണ്ടും എന്നുവരും
എന്റെ മെഴുകുവിളക്കിന്‍ മുൻപില്‍
എന്നുവരും ദൈവപുത്രാ
യരുശലേമിലെ.....

ബെതെലെഹേമിലെ പുല്‍ത്തൊഴുത്ത് ഞങ്ങള്‍
മേഞ്ഞുകഴിഞ്ഞു ഞങ്ങള്‍ മേഞ്ഞുകഴിഞ്ഞു
നിര്‍ദ്ധനരും നിന്ദിതരും പീഢിതരും ഇതാ
നാഥനെവന്നെതിരേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞൂ
ജൂഡിയയില്ലാ ജൂഡാസില്ലാ
ഗോഗുല്‍ത്തയില്‍ പണിതുയര്‍ത്തിയ മരക്കുരിശില്ലാ
നിന്റെ രാജ്യം ഇത് നിന്റെ രാജ്യം

ഇസ്രായേലിലെ വീഥികള്‍ ഞങ്ങള്‍ അലങ്കരിച്ചൂ
ഞങ്ങള്‍ അലങ്കരിച്ചൂ
അടിമകളും മര്‍ദ്ദിതരും ദുഃഖിതരും ഇതാ
അല്ലിയൊലീവിലകളുമായ് ഇറങ്ങിക്കഴിഞ്ഞു
സീസറില്ലാ പിലാത്തോസില്ലാ
കാൽവരിയുടെ താഴ്വരയില്‍ മുള്‍മുടിയില്ലാ
നിന്റെ രാജ്യം ഇതു നിന്റെ രാജ്യം

yaruśalemilĕ svarggadūdā yeśunāthā
ĕnnuvaruṁ vīṇḍuṁ ĕnnuvaruṁ
ĕnṟĕ mĕḻuguviḽakkin munpil
ĕnnuvaruṁ daivabutrā
yaruśalemilĕ.....

bĕdĕlĕhemilĕ pulttŏḻutt ñaṅṅaḽ
meññugaḻiññu ñaṅṅaḽ meññugaḻiññu
nirddhanaruṁ nindidaruṁ pīḍhidaruṁ idā
nāthanĕvannĕdirelkkān ŏruṅṅikkaḻiññū
jūḍiyayillā jūḍāsillā
gogulttayil paṇiduyarttiya marakkuriśillā
ninṟĕ rājyaṁ it ninṟĕ rājyaṁ

isrāyelilĕ vīthigaḽ ñaṅṅaḽ alaṅgariccū
ñaṅṅaḽ alaṅgariccū
aḍimagaḽuṁ marddidaruṁ duḥkhidaruṁ idā
alliyŏlīvilagaḽumāy iṟaṅṅikkaḻiññu
sīsaṟillā pilāttosillā
kālvariyuḍĕ tāḻvarayil muḽmuḍiyillā
ninṟĕ rājyaṁ idu ninṟĕ rājyaṁ