Yaatra teertthayaatra

യാത്ര തീര്‍ത്ഥയാത്ര
Year
Language

യാത്ര തീര്‍ത്ഥയാത്ര
മനസ്സു കൊണ്ടൊരു മടക്കയാത്ര
ലാഭ നഷ്ടങ്ങള്‍ തന്‍ കണക്കു നോക്കുമ്പോള്‍
ലാഭവീതമോ നഷ്ടമോ
യാത്ര തീര്‍ത്ഥയാത്ര

ഒരു നീര്‍മുത്തിനു് ദാഹിച്ചെന്തിനീ മരുഭൂവില്‍ നീ വന്നു (2)
കത്തും ഗ്രീഷ്മജ്വാലകള്‍ തീര്‍ത്തൊരു കാനല്‍നീരല കണ്ടിട്ടോ (2)
യാത്ര തീര്‍ത്ഥയാത്ര

സ്വന്തമായി കരുതാന്‍ ഇവിടെ സ്വപ്നമല്ലാതെ ഇല്ലൊന്നും (2)
ആ സ്വപ്നത്തിന്‍ ചിതകളില്‍ നിന്നും ആശിച്ചീടുവതെന്തിനിയും (2)
(യാത്ര തീര്‍ത്ഥയാത്ര )

yātra tīrtthayātra
manassu kŏṇḍŏru maḍakkayātra
lābha naṣṭaṅṅaḽ tan kaṇakku nokkumboḽ
lābhavīdamo naṣṭamo
yātra tīrtthayātra

ŏru nīrmuttinu് dāhiccĕndinī marubhūvil nī vannu (2)
kattuṁ grīṣmajvālagaḽ tīrttŏru kānalnīrala kaṇḍiṭṭo (2)
yātra tīrtthayātra

svandamāyi karudān iviḍĕ svapnamallādĕ illŏnnuṁ (2)
ā svapnattin sidagaḽil ninnuṁ āśiccīḍuvadĕndiniyuṁ (2)
(yātra tīrtthayātra )