Yaatra moli sollaan vaakkilla

യാത്ര മൊഴി ചൊല്ലാന്‍ വാക്കില്ല
Work
Year
Language

യാത്രാമൊഴി ചൊല്ലാൻ വാക്കില്ല
ഇരുകൈവഴിയായ്‌ നാം പിരിയാനാണെങ്കിൽ
ഒന്നായ്‌ എന്തിനൊഴുകി (യാത്രാമൊഴി)

നിൻ മിഴിയിൽ സ്നേഹം നീന്തിത്തുടിച്ചതും
നിൻ മൊഴികൾ കാതിൽ അമൃതം പൊഴിച്ചതും (നിൻ മിഴിയിൽ)
നിൻ വഴിയിൽ കുളിരിൻ ഓളം വിരിച്ചതും
കാനൽ ജലമായ്‌ വേനൽ കനവായ്‌
വറ്റി വരണ്ട ചാലായ്‌ മാറുമ്പോൾ (യാത്രാമൊഴി)

കണ്ണീരിൻ കടലിൽ കാർമുകിലുകളുയരും
വിണ്ണിൻ ചെരുവിൽ ദുഃഖം പെരുകും (കണ്ണീരിൻ)
മണ്ണിൻ മാറിൽ മഴയായ്‌ പൊഴിയും
കത്തും നിറമായ്‌ പുത്തൻ സ്മൃതിയായ്‌
പൊട്ടി വിരിഞ്ഞ താരം പുലരട്ടെ (യാത്രാമൊഴി)

yātrāmŏḻi sŏllān vākkilla
irugaivaḻiyāy‌ nāṁ piriyānāṇĕṅgil
ŏnnāy‌ ĕndinŏḻugi (yātrāmŏḻi)

nin miḻiyil snehaṁ nīndittuḍiccaduṁ
nin mŏḻigaḽ kādil amṛtaṁ pŏḻiccaduṁ (nin miḻiyil)
nin vaḻiyil kuḽirin oḽaṁ viriccaduṁ
kānal jalamāy‌ venal kanavāy‌
vaṭri varaṇḍa sālāy‌ māṟumboḽ (yātrāmŏḻi)

kaṇṇīrin kaḍalil kārmugilugaḽuyaruṁ
viṇṇin sĕruvil duḥkhaṁ pĕruguṁ (kaṇṇīrin)
maṇṇin māṟil maḻayāy‌ pŏḻiyuṁ
kattuṁ niṟamāy‌ puttan smṛtiyāy‌
pŏṭṭi viriñña tāraṁ pularaṭṭĕ (yātrāmŏḻi)