Yaamini

യാമിനി
Year
Language

സാൻ‌ജ് ഢലി ദീപ് ജലേ സാൻ‌ജ് ഢലി ദീപ് ജലേരേ
നീലേ ഗഗൻ കി തലേ രേ സാജ്നാ
സാൻ‌ജ് ഢലി ദീപ് ജലേരേ
നീലേ ഗഗൻ കി തലേ രേ സാജ്നാ
സാൻ‌ജ് ഢലി ദീപ് ജലേരേ

യാമിനീ നിലാവുലാവും ഗംഗയില്‍ നനഞ്ഞു വാ
ആര്‍ദ്രമാകും നിന്‍ നെഞ്ചിലോ
പീലിചാര്‍ത്തും വാല്‍ക്കണ്ണിലോ
വീണലിഞ്ഞുപോയ് ഞാന്‍
യാമിനീ നിലാവുലാവും ഗംഗയില്‍ നനഞ്ഞു വാ

നീയുറങ്ങുമ്പോള്‍ മാറിലെ മര്‍മ്മരം കാതോര്‍ക്കവേ
ദേവകള്‍ മീട്ടും വീണതന്‍ ശ്രീലയം കേള്‍ക്കുന്നു ഞാന്‍
പൂപ്പളുങ്കില്‍ മിന്നി നില്‍ക്കും ദീപനാളം പോലവേ
എന്നിലേ എന്നില്‍ നിന്‍ പൂമുഖം പൂക്കവേ
ധന്യനായി ഞാന്‍
യാമിനീ നിലാവുലാവും ഗംഗയില്‍ നനഞ്ഞു വാ
(സാൻ‌ജ് ഢലി ദീപ് ജലേ...)

രാഗമേഘങ്ങള്‍ കുങ്കുമം ചാര്‍ത്തുമീ വിണ്‍ചില്ലയില്‍
രണ്ടിളം തിങ്കള്‍പ്രാവുകള്‍ പോലെ നാം ചേക്കേറവേ
നമ്മിലേതോ കുഞ്ഞുമോഹം ചില്ലുതൂവല്‍ തേടവേ
ആദ്യമായ് ഉള്ളിലെ..പാല്‍ക്കുടം ചോരവേ
ധന്യയായി ഞാന്‍

യാമിനീ നിലാവുലാവും ഗംഗയില്‍ നനഞ്ഞു വാ
ആര്‍ദ്രമാകും നിന്‍ നെഞ്ചിലോ
ആദിപാടും നിന്‍ പാട്ടിലോ
വീണലിഞ്ഞുപോയ് ഞാന്‍
യാമിനീ നിലാവുലാവും ഗംഗയില്‍ നനഞ്ഞു വാ.....

sān‌j ḍhali dīp jale sān‌j ḍhali dīp jalere
nīle gagan ki tale re sājnā
sān‌j ḍhali dīp jalere
nīle gagan ki tale re sājnā
sān‌j ḍhali dīp jalere

yāminī nilāvulāvuṁ gaṁgayil nanaññu vā
ārdramāguṁ nin nĕñjilo
pīlisārttuṁ vālkkaṇṇilo
vīṇaliññuboy ñān
yāminī nilāvulāvuṁ gaṁgayil nanaññu vā

nīyuṟaṅṅumboḽ māṟilĕ marmmaraṁ kādorkkave
devagaḽ mīṭṭuṁ vīṇadan śrīlayaṁ keḽkkunnu ñān
pūppaḽuṅgil minni nilkkuṁ dībanāḽaṁ polave
ĕnnile ĕnnil nin pūmukhaṁ pūkkave
dhanyanāyi ñān
yāminī nilāvulāvuṁ gaṁgayil nanaññu vā
(sān‌j ḍhali dīp jale...)

rāgameghaṅṅaḽ kuṅgumaṁ sārttumī viṇsillayil
raṇḍiḽaṁ tiṅgaḽprāvugaḽ polĕ nāṁ sekkeṟave
nammiledo kuññumohaṁ silludūval teḍave
ādyamāy uḽḽilĕ..pālkkuḍaṁ sorave
dhanyayāyi ñān

yāminī nilāvulāvuṁ gaṁgayil nanaññu vā
ārdramāguṁ nin nĕñjilo
ādibāḍuṁ nin pāṭṭilo
vīṇaliññuboy ñān
yāminī nilāvulāvuṁ gaṁgayil nanaññu vā.....