യാമങ്ങള്‍...സുരഭില യാമങ്ങള്‍
യാഗങ്ങള്‍...രതിയുടെ യാഗങ്ങള്‍
പൂ തൂകും നിലാവിലെ
തേനോലും പരാഗമേ
ഒരു നറുലഹരിയിലലിയുകനാമിനി...
(യാമങ്ങള്‍......)
രാസലീലാ ലോലയായൊരു
രാഗരഞ്ജിനിയല്ലോ നീ
രാവിന്‍ യമുനയില്‍ നീന്തി വരുമൊരു
രാജഹംസം അല്ലോ നീ..
മാനസങ്ങള്‍ കോര്‍ക്കുവാന്‍
മര്‍മ്മരങ്ങള്‍ കേള്‍ക്കുവാന്‍
മാരിവില്ലായ് മാറുവാന്‍
മാധുര്യങ്ങള്‍ കോരുവാന്‍
പൂ തൂകും നിലാവിലെ........
(യാമങ്ങള്‍......)
പ്രേമശയ്യകള്‍ നെയ്തു തരുമൊരു
കാമദേവന്‍ നീയല്ലോ...
രോമഹര്‍ഷം കൊണ്ടു തീര്‍ത്തൊരു
മോഹപഞ്ജരം നീയല്ലോ ....
തമ്മില്‍ തമ്മില്‍ പൂക്കുവാന്‍
ദാഹമൊന്നു തീര്‍ക്കുവാന്‍
ആലസ്യങ്ങള്‍ മാറ്റുവാന്‍
ആദ്യപാപമേല്‍ക്കുവാന്‍
പൂ തൂകും നിലാവിലെ........
(യാമങ്ങള്‍......)