യാമങ്ങൾ ചിലങ്കകെട്ടി
സ്വപ്നങ്ങൾ ഉടുത്തൊരുങ്ങി
(യാമങ്ങൾ....) - 2
കിലുകിലുങ്ങനെയെത്തും കിന്നാരക്കിളിമകളേ
കരളിൽ നീ മധുപകരൂ - 2
യാമങ്ങൾ ചിലങ്കകെട്ടി
സ്വപ്നങ്ങൾ ഉടുത്തൊരുങ്ങി
നിമിഷങ്ങൾ മൌനമാക്കി
മിഴികളും വസന്തമാക്കി
(നിമിഷങ്ങൾ...)
രതിവീണാനാദമായ് എന്നംഗുലീ
ലയലഹരിയിൽ നീയലിയൂ
(രതിവീണാ....)
(യാമങ്ങൾ....)
നിറയും പൊൻകതിരൊളിയായ്
അരമണിയിൽ കിങ്ങിണിയായ്
(നിറയും....)
അമൃതേകുവാനായ് അനുരാഗവതിയായ്
അരികിൽ നീ അണഞ്ഞാലും
(അമൃതേകുവാനായ്....)
(യാമങ്ങൾ....)