യാമങ്ങളറിയാതെ
രാഗദാഹങ്ങളറിയാതെ
നിത്യദുഃഖത്തിന്‍ ഗോപുരം കൈവിട്ടു
യാത്ര തുടരുന്നു നീ
എകാന്ത യാത്ര തുടരുന്നു നീ
(യാമങ്ങള്‍)
അഭിലാഷമുന്തിരിപ്പൂവനം കരിഞ്ഞു
അനുരാഗ താരക അകന്നു മറഞ്ഞു
പ്രണയപഞ്ജരത്തിലെ ആരോമല്‍ പൈങ്കിളി
ചിറകടിച്ചകലെ മറഞ്ഞു
മറഞ്ഞു മറഞ്ഞു
(യാമങ്ങള്‍)
ജീവിതമൊരു ദുഃഖഗാനമായി എന്നും
പാടിപ്പഴകിയ പല്ലവിയായ്
ഇരുളും വെളിച്ചവും കൈനീട്ടി പുണരുമ്പോള്‍
നിന്‍ പാദചലനങ്ങള്‍ ഇടറുന്നു
ഇടറുന്നു ഇടറുന്നു
(യാമങ്ങള്‍)