Yaamam punassamaagama yaamam (F)

യാമം പുനസ്സമാഗമ യാമം (F)
Work
Year
Language

യാമം പുനസ്സമാഗമയാമം
മനസ്സിലെ മോഹം മഴയായ് പെയ്യും
മദകര ശൃംഗാരയാമം ഓ...
(യാമം)

തേനുള്ള പൂവുകള്‍ തേടി
രജനീശലഭങ്ങള്‍ വന്നൂ
അനുരാഗസ്വപ്നങ്ങള്‍ ചൂടി
അഭിലാഷകോകിലം പാടി
(യാമം)

പോയ ജന്മങ്ങള്‍‌തന്‍ പുണ്യം
സ്നേഹാര്‍ദ്രഭാവങ്ങളേന്തി
മന്മഥകാകളി ചിന്തി
ഗംഗാതരംഗത്തില്‍ നീന്തി
(യാമം)

yāmaṁ punassamāgamayāmaṁ
manassilĕ mohaṁ maḻayāy pĕyyuṁ
madagara śṛṁgārayāmaṁ o...
(yāmaṁ)

tenuḽḽa pūvugaḽ teḍi
rajanīśalabhaṅṅaḽ vannū
anurāgasvapnaṅṅaḽ sūḍi
abhilāṣagogilaṁ pāḍi
(yāmaṁ)

poya janmaṅṅaḽ‌tan puṇyaṁ
snehārdrabhāvaṅṅaḽendi
manmathagāgaḽi sindi
gaṁgādaraṁgattil nīndi
(yāmaṁ)