Yaamam madabharam

യാമം മദഭരം
Work
Year
Language

യാമം മദഭരം മാറില്‍ സുമശരം
ചൊടിമലരൊരു പകുതി വിരിയവേ
ഉപവനികയില്‍ മധുപനണയവേ
ഇന്ദ്രനീലമണ്ഡപത്തില്‍
ഇതള്‍വിരിയില്‍ സുരരതിയായ്
യാമം മദഭരം....

കവിളില്‍ കരതരചലനം
പടരും സുഖസഞ്ചലനം
അടിമുടിയൊരു ചടുലഹസ്ത പരിലാളനം
ഉടലുലഞ്ഞു മുടിയഴിഞ്ഞൊരാലിംഗനം
പത്മകേസരം നിറഞ്ഞൊരമൃത കിരണം
അതിലലിയും
യാമം മദഭരം.....

അധരം കിസലയതരളം
അലിയും ചുംബന മധുരം
നഖമമരും മാറിലര്‍ദ്ധചന്ദ്രോദയം
തുകിലഴിഞ്ഞു തനുമയങ്ങും ആന്ദോളനം
സുരതജാതരാഗഭരിത പരിയമൃദുല മണിതരവം

yāmaṁ madabharaṁ māṟil sumaśaraṁ
sŏḍimalarŏru pagudi viriyave
ubavanigayil madhubanaṇayave
indranīlamaṇḍabattil
idaḽviriyil suraradiyāy
yāmaṁ madabharaṁ....

kaviḽil karadarasalanaṁ
paḍaruṁ sukhasañjalanaṁ
aḍimuḍiyŏru saḍulahasta parilāḽanaṁ
uḍalulaññu muḍiyaḻiññŏrāliṁganaṁ
patmagesaraṁ niṟaññŏramṛta kiraṇaṁ
adilaliyuṁ
yāmaṁ madabharaṁ.....

adharaṁ kisalayadaraḽaṁ
aliyuṁ suṁbana madhuraṁ
nakhamamaruṁ māṟilarddhasandrodayaṁ
tugilaḻiññu tanumayaṅṅuṁ āndoḽanaṁ
suradajādarāgabharida pariyamṛdula maṇidaravaṁ