Yaagabhoomi

യാഗഭൂമി
Work
Year
Language

യാഗഭൂമി യാഗഭൂമി
ഭാരതമിന്നൊരു യാഗഭൂമി
യുവജനഹൃദയങ്ങളേ നിങ്ങള്‍
അന്ധവിശ്വാസങ്ങളെ ആവാഹിക്കൂ
അഗ്നികുണ്ഡങ്ങളില്‍ ഹോമിക്കൂ

ധര്‍മബോധങ്ങളും തലമുറകളും തമ്മില്‍
ധര്‍മയുദ്ധം നടത്തുമീ നാട്ടില്‍

മരിച്ച ദൈവത്തിന്‍ സ്മാരകശിലകള്‍
തിരഞ്ഞുവരുന്നവരല്ല
പുതിയൊരു പുരുഷാര്‍ഥത്തിന്‍
വിപ്ലവപ്രണവം ജപിക്കും
പൌരന്മാര്‍ നമ്മള്‍ ഭാരതപൌരന്മാര്‍

അര്‍ഥശാസ്ത്രങ്ങളും യുഗസംക്രമങ്ങളും
യജ്ഞദീപം കൊളുത്തുമീ നാട്ടില്‍
മരിച്ച നൂറ്റാണ്ടിന്‍ ഭസ്മക്കുടങ്ങള്‍ തിരഞ്ഞുവരുന്നവരല്ല
പുതിയൊരു തൂണീരവുമായ് കൌരവസിരകള്‍
തകര്‍ക്കും പൌരന്മാര്‍ നമ്മള്‍

yāgabhūmi yāgabhūmi
bhāradaminnŏru yāgabhūmi
yuvajanahṛdayaṅṅaḽe niṅṅaḽ
andhaviśvāsaṅṅaḽĕ āvāhikkū
agniguṇḍaṅṅaḽil homikkū

dharmabodhaṅṅaḽuṁ talamuṟagaḽuṁ tammil
dharmayuddhaṁ naḍattumī nāṭṭil

maricca daivattin smāragaśilagaḽ
tiraññuvarunnavaralla
pudiyŏru puruṣārdhattin
viplavapraṇavaṁ jabikkuṁ
paൌranmār nammaḽ bhāradabaൌranmār

ardhaśāstraṅṅaḽuṁ yugasaṁkramaṅṅaḽuṁ
yajñadībaṁ kŏḽuttumī nāṭṭil
maricca nūṭrāṇḍin bhasmakkuḍaṅṅaḽ tiraññuvarunnavaralla
pudiyŏru tūṇīravumāy kaൌravasiragaḽ
tagarkkuṁ paൌranmār nammaḽ