വൃന്ദാവനിയിൽ രാധയോടൊരുനാൾ
നന്ദഗോപാലൻ ചോദിച്ചു (വൃന്ദാവനിയിൽ)
പ്രേമമെന്തന്നറിയാമോ
ഓമലേ നീ പറയാമോ
ഓമലേ നീ പറയാമോ (വൃന്ദാവനിയിൽ)
കല്യാണ കൃഷ്ണന്റെ കവിളിൽ നുള്ളി
ചൊല്ലി കണ്മണി രാധികയും (കല്യാണ)
ഇടയപ്പെണ്ണിന്നെന്തറിയാം
പദങ്ങളില്ല വർണ്ണിക്കാൻ
ഓ...(വൃന്ദാവനിയിൽ)
കണ്ണൻ ചൊല്ലി രധേ നീയൊരു
കണ്ണാന്തളിയുടെ പൂവല്ലോ (കണ്ണൻ)
അനുരാഗത്തെ വർണ്ണിക്കാൻ
അറിയില്ല അറിയില്ലൊരുവനുമേ (വൃന്ദാവനിയിൽ)
മുരളിയിൽ മയങ്ങും ഗാനം പോലെ
മുല്ലപ്പൂവിൽ മണം പോലെ (മുരളിയിൽ)
കാമിനി കാമുകർ തന്നുടെ ഉള്ളിൽ
പ്രേമ സ്വപ്നം ഉറങ്ങുന്നു
ആ...(വൃന്ദാവനിയിൽ)