Vrndaavanattile kannaa

വൃന്ദാവനത്തിലെ കണ്ണാ
Year
Language

വൃന്ദാവനത്തിലെ കണ്ണാ
നിന്റെ പുകള്‍ പാടും എന്നോട് കളിയാടാന്‍ വാ
വൃന്ദാവനത്തിലെ കണ്ണാ
നന്ദകുമാരാ നവനീതനാഥനേ
മന്ദഹാസമോഹനാ മായാമനോഹരാ
വൃന്ദാവനത്തിലെ കണ്ണാ

വെണ്ണതരാം കണ്ണാ ഉമ്മതരാം കണ്ണാ
കിങ്ങിണിമോതിരങ്ങള്‍ ചാര്‍ത്തിത്തരാം കണ്ണാ
ഓടക്കുഴല്‍ നാദം.....
ഓടക്കുഴല്‍ നാദം കേള്‍ക്കുമ്പോള്‍ ഞാന്‍ നിന്റെ
പേരുവിളിക്കാത്ത നേരമില്ലാ
വൃന്ദാവനത്തിലെ കണ്ണാ.....

കണ്ണനെപ്പോലൊരു ദൈവമുണ്ടോ കണ്ണാ
മണ്ണിലും വിണ്ണിലും നിന്‍പുകഴല്ലയോ?
കണ്ണിന്റെ മുന്പില്‍ നീ.. ആ...ആ...
കണ്ണിന്റെ മുന്‍പില്‍ നീ കളിയാടും ദൈവമേ
കണ്മണികണ്ണനുണ്ണി കാത്തിടേണേ
വൃന്ദാവനത്തിലെ കണ്ണാ...

vṛndāvanattilĕ kaṇṇā
ninṟĕ pugaḽ pāḍuṁ ĕnnoṭ kaḽiyāḍān vā
vṛndāvanattilĕ kaṇṇā
nandagumārā navanīdanāthane
mandahāsamohanā māyāmanoharā
vṛndāvanattilĕ kaṇṇā

vĕṇṇadarāṁ kaṇṇā ummadarāṁ kaṇṇā
kiṅṅiṇimodiraṅṅaḽ sārttittarāṁ kaṇṇā
oḍakkuḻal nādaṁ.....
oḍakkuḻal nādaṁ keḽkkumboḽ ñān ninṟĕ
peruviḽikkātta neramillā
vṛndāvanattilĕ kaṇṇā.....

kaṇṇanĕppolŏru daivamuṇḍo kaṇṇā
maṇṇiluṁ viṇṇiluṁ ninpugaḻallayo?
kaṇṇinṟĕ munpil nī.. ā...ā...
kaṇṇinṟĕ munpil nī kaḽiyāḍuṁ daivame
kaṇmaṇigaṇṇanuṇṇi kāttiḍeṇe
vṛndāvanattilĕ kaṇṇā...