വൃന്ദാവനഗീതം ഉണരുകയായി
രാധികേ...കേൾപ്പൂ........
മാധവ മുരളീസ്വരം
മാധവ മുരളീസ്വരം...സ്വരം...
വിരഹിണി നിന്നെ തിരയുമീ ഗാനം
തരളമീ സന്ധ്യയെ തഴുകുന്ന രാഗം
വിരഹിണി നിന്നെ തിരയുമീ ഗാനം
തരളമീ സന്ധ്യയെ തഴുകുന്ന രാഗം
രാധ പാടി..കണ്ണന്‍ പാടി
മധുമയസങ്കല്പങ്ങള്‍ പൂ വിരിക്കും വീഥിയില്‍
നീ ആരെയോര്‍ത്തു നിന്നു.....
വിരഹിണി നിന്നെ തിരയുമീ ഗാനം
കടമ്പിന്റെ മാറില്‍ കുയില്‍പ്പെണ്ണിന്‍ പ്രേമം
കളഭം ചാലിക്കും ശാരദ രാവിൽ..(കടമ്പിന്റെ..)
ഒരു നുള്ളു ഗോരോചനം കുതിര്‍ന്ന നിന്‍ നെഞ്ചില്‍
വിരല്‍പ്പൂക്കള്‍ ഉഴിഞ്ഞിടുന്നു യാദവമേഘം
രാധ പാടി..കണ്ണന്‍ പാടി
മധുമയസങ്കല്പങ്ങള്‍ പൂ വിരിക്കും വീഥിയില്‍
നീ ആരെയോര്‍ത്തു നിന്നു.....
വിരഹിണി നിന്നെ തിരയുമീ ഗാനം
നിലാവിന്റെ താരാനികുഞ്ജത്തില്‍ ഇന്നും
വിരഹം മാറുന്ന ഗോപികേ നിന്നെ
വലംവെയ്ക്കും ഈറന്‍ ചുണ്ടില്‍ ഹരിമന്ത്രമുണ്ടോ
പുളകത്തിലലിഞ്ഞിടുന്നു ശ്യാമസംഗീതം
രാധ പാടി..കണ്ണന്‍ പാടി
മധുമയസങ്കല്പങ്ങള്‍ പൂവിരിക്കും വീഥിയില്‍
നീ ആരെയോര്‍ത്തു നിന്നു.....
വിരഹിണി നിന്നെ തിരയുമീ ഗാനം