Vrndaavana geedam

വൃന്ദാവന ഗീതം
Work
Year
Language

(പു) വൃന്ദാവന ഗീതം മൂളി വനികളാടുന്നു
വെഞ്ചാമരം വീശി എങ്ങും തെന്നല്‍ പോകുന്നു
(സ്ത്രീ) ഈ പുഷ്പവേദിയില്‍ പ്രിയനേ നീ
പുലരിപ്പൂകതിര്‍ വീശി വന്നാലും

(പു) വൃന്ദാവന ഗീതം മൂളി വനികളാടുന്നു
(സ്ത്രീ) വെഞ്ചാമരം വീശി എങ്ങും തെന്നല്‍ പോകുന്നു

(പു) പൊന്നിന്‍ മോഹങ്ങള്‍ കിന്നാരം ചൊല്ലി (2)
ഇന്നെന്റെ മാനസത്തില്‍
(സ്ത്രീ) രാഗം തൂകുന്ന ഈ ഗാനം പാടി ഞാന്‍
പോകുന്നു ഏകാന്തയായു്
സ്നേഹത്തിന്‍ കാലൊച്ച കേള്‍ക്കാനായു്

(പു) വൃന്ദാവന ഗീതം മൂളി വനികളാടുന്നു
(സ്ത്രീ) വെഞ്ചാമരം വീശി എങ്ങും തെന്നല്‍ പോകുന്നു

(സ്ത്രീ) സിന്ദൂരം പൂശി സന്ധ്യാമേഘങ്ങള്‍ (2)
ഇന്നെങ്ങോ പോയിടുന്നു
(പു) താഴെ പൊയ്കയില്‍ വാ നീന്തിക്കളിക്കാം
പോരില്ലേ മാനിനി
കൗമാരക്കനവായി വാ വാ വാ

(സ്ത്രീ) വൃന്ദാവന ഗീതം മൂളി വനികളാടുന്നു
വെഞ്ചാമരം വീശി എങ്ങും തെന്നല്‍ പോകുന്നു
(പു) ഈ പുഷ്പവേദിയില്‍ സഖി നീ
പുലരിപ്പൂകതിര്‍ വീശി വന്നാലും

(pu) vṛndāvana gīdaṁ mūḽi vanigaḽāḍunnu
vĕñjāmaraṁ vīśi ĕṅṅuṁ tĕnnal pogunnu
(strī) ī puṣpavediyil priyane nī
pularippūgadir vīśi vannāluṁ

(pu) vṛndāvana gīdaṁ mūḽi vanigaḽāḍunnu
(strī) vĕñjāmaraṁ vīśi ĕṅṅuṁ tĕnnal pogunnu

(pu) pŏnnin mohaṅṅaḽ kinnāraṁ sŏlli (2)
innĕnṟĕ mānasattil
(strī) rāgaṁ tūgunna ī gānaṁ pāḍi ñān
pogunnu egāndayāyu്
snehattin kālŏcca keḽkkānāyu്

(pu) vṛndāvana gīdaṁ mūḽi vanigaḽāḍunnu
(strī) vĕñjāmaraṁ vīśi ĕṅṅuṁ tĕnnal pogunnu

(strī) sindūraṁ pūśi sandhyāmeghaṅṅaḽ (2)
innĕṅṅo poyiḍunnu
(pu) tāḻĕ pŏygayil vā nīndikkaḽikkāṁ
porille mānini
kaumārakkanavāyi vā vā vā

(strī) vṛndāvana gīdaṁ mūḽi vanigaḽāḍunnu
vĕñjāmaraṁ vīśi ĕṅṅuṁ tĕnnal pogunnu
(pu) ī puṣpavediyil sakhi nī
pularippūgadir vīśi vannāluṁ