Vreelaabharidayaay

വ്രീളാഭരിതയായ്‌
Year
Language

വ്രീളാഭരിതയായ് വീണ്ടുമൊരു പുലര്‍വേള
കണ്‍ചിമ്മിയുണര്‍ന്നു
പൂവും പ്രസാദവും നീട്ടി നില്‍ക്കുമ്പോഴും
ഏതോ വിഷാദം വിതുമ്പി
നെഞ്ചിലേതോ വിഷാദം വിതുമ്പി
ഒന്നാ വിരല്‍ തൊട്ട മാത്രയില്‍
മണ്‍കുടം പൊന്‍മണി തം‌ബുരുവായ്
ഉഷസന്ധ്യതന്‍ സംഗീതമായ്

ഹൃദയത്തിന്‍ കനി പിഴിഞ്ഞ ചായത്തില്‍
എഴുതിയ ചിത്രം മുഴുമിച്ചില്ലല്ലോ
മുഖം വരയ്ക്കുവാന്‍ മുതിരുമ്പോള്‍ രണ്ട്
മുഖങ്ങള്‍ ഒന്നൊന്നായ് തെളിയുന്നു മുന്നില്‍
വിരലുകള്‍ കത്തും തിരികളാവുന്നു
ഒരു ചിത നെഞ്ചില്‍ എരിഞ്ഞുകാളുന്നു

ഒരു നിശാഗന്ധി പൊലിയും യാമമായ്
ഒരു മൗനം തേടി മൊഴികള്‍ യാത്രയായ്

vrīḽābharidayāy vīṇḍumŏru pularveḽa
kaṇsimmiyuṇarnnu
pūvuṁ prasādavuṁ nīṭṭi nilkkumboḻuṁ
edo viṣādaṁ vidumbi
nĕñjiledo viṣādaṁ vidumbi
ŏnnā viral tŏṭṭa mātrayil
maṇguḍaṁ pŏnmaṇi taṁ‌buruvāy
uṣasandhyadan saṁgīdamāy

hṛdayattin kani piḻiñña sāyattil
ĕḻudiya sitraṁ muḻumiccillallo
mukhaṁ varaykkuvān mudirumboḽ raṇḍ
mukhaṅṅaḽ ŏnnŏnnāy tĕḽiyunnu munnil
viralugaḽ kattuṁ tirigaḽāvunnu
ŏru sida nĕñjil ĕriññugāḽunnu

ŏru niśāgandhi pŏliyuṁ yāmamāy
ŏru maunaṁ teḍi mŏḻigaḽ yātrayāy