Vittu vidacce

വിത്തു വിതച്ചേ
Year
Language

വിത്തു വെതച്ചേ തേവരു വിത്തു വെതച്ചേ - 2
മേലെമാനത്തു നിന്നേ താഴെ ഭൂമിയിൽ വന്നേ - 2
പണ്ടിൻപണ്ട് പണ്ടൊരു കാലം തേവരു വിത്തു വെതച്ചേ
വിത്തു വെതച്ചേ തേവരു വിത്തു വെതച്ചേ
തിത്തോം തിത്തോം തിത്തോം ഹെഹെഹെയ്‌
ഹെഹെഹെഹെയ്‌........

ഇത്തിരി വിത്തുകൾ മാമരമായേ
ഒത്തിരി വിത്തുകൾ മാനുഷരായെ
(ഇത്തിരി വിത്തുകൾ....)
മാനുകളായേ മയിലുകളായേ
മാനോടും കുന്നുകളായേ
ആ തേവരു കേക്കാൻ.... ഈ പാതിരാപ്പാട്ട്‌
ആ തേവരു കേക്കാൻ ഈ പാതിരാപ്പാട്ട്‌
വിത്തു വെതച്ചേ തേവരു വിത്തു വെതച്ചേ - 2
പച്ചച്ച വിത്ത്‌ തത്തമ്മയായേ
വെള്ളച്ച വിത്ത്‌ പോറ്റമ്മയായേ
മീശ മുളച്ചവർ ആണുങ്ങളായേ
മാറു തുടിച്ചവർ പെണ്ണുങ്ങളായേ
വിത്തു വെതച്ചേ തേവരു വിത്തു വെതച്ചേ - 2

ആ കരെ വിത്തെല്ലാം ആനകളായേ
ആയിരം വിത്തെല്ലാം ആശകളായേ
(ആ കരെ.....)
സൊപ്പനമായേ കൽക്കണ്ടമായേ
താമരപ്പൂവുകളായേ
ആ തേവനു കേക്കാൻ... ഈ ചങ്കിലെ കൊട്ട്‌
ആ തേവനു കേക്കാൻ ചങ്കിലെ കൊട്ട്‌
(വിത്തു വെതച്ചേ.....)

vittu vĕdacce tevaru vittu vĕdacce - 2
melĕmānattu ninne tāḻĕ bhūmiyil vanne - 2
paṇḍinpaṇḍ paṇḍŏru kālaṁ tevaru vittu vĕdacce
vittu vĕdacce tevaru vittu vĕdacce
tittoṁ tittoṁ tittoṁ hĕhĕhĕy‌
hĕhĕhĕhĕy‌........

ittiri vittugaḽ māmaramāye
ŏttiri vittugaḽ mānuṣarāyĕ
(ittiri vittugaḽ....)
mānugaḽāye mayilugaḽāye
mānoḍuṁ kunnugaḽāye
ā tevaru kekkān.... ī pādirāppāṭṭ‌
ā tevaru kekkān ī pādirāppāṭṭ‌
vittu vĕdacce tevaru vittu vĕdacce - 2
paccacca vitt‌ tattammayāye
vĕḽḽacca vitt‌ poṭrammayāye
mīśa muḽaccavar āṇuṅṅaḽāye
māṟu tuḍiccavar pĕṇṇuṅṅaḽāye
vittu vĕdacce tevaru vittu vĕdacce - 2

ā karĕ vittĕllāṁ ānagaḽāye
āyiraṁ vittĕllāṁ āśagaḽāye
(ā karĕ.....)
sŏppanamāye kalkkaṇḍamāye
tāmarappūvugaḽāye
ā tevanu kekkān... ī saṅgilĕ kŏṭṭ‌
ā tevanu kekkān saṅgilĕ kŏṭṭ‌
(vittu vĕdacce.....)