വിശ്വം മുഴുവന്‍ തഴുകിയുണര്‍ത്തും
വിശ്വാസത്തിന്‍ നാളവുമായ്
കേരളസഭയുടെ കര്‍മപഥത്തില്‍
കനകവെളിച്ചം പകരുകയായ്
കൈനകരിക്കും മാന്നാനത്തിനും
ആനന്ദത്തിന്‍ സംഗീതം
മലയാളികളില്‍ പൂക്കുകയായി
മലരായ് വിരിയുമൊരഭിമാനം
കാലത്തിന്‍ നിറവാതില്‍ ദൈവം
കാക്കുന്നോരോ നക്ഷത്രം
ഇരുളില്‍ നീങ്ങും മര്‍ത്യഗണത്തിനു
കിരണം തൂകാന്‍ നേര്‍വഴിയില്‍