Visvadalattinre

വിശ്വതലത്തിന്റെ
Work
Year
Language

വിശ്വതലത്തിന്റെ ഗോപുരവാതിലില്‍
വിശ്വം മയക്കുന്ന ദേവി വന്നു - ഒരു
പുഷ്പമംഗല്യയാം പൊന്നുഷസ്സില്‍ കൈയ്യില്‍
അഷ്ടമംഗല്യത്തളികയുമായ്...
(വിശ്വതലത്തിന്റെ)

അംബരാന്തങ്ങളില്‍ നിത്യം വരാറുള്ള
സന്ധ്യയ്ക്ക് നീരസം വന്നു...
ആരാണിവള്‍ സ്വര്‍ഗ്ഗകന്യകയോ
സ്വരരാഗങ്ങള്‍ പാടുന്ന കിന്നരിയോ
(വിശ്വതലത്തിന്റെ)

ആയിരത്തൊന്നു വസന്തോത്സവങ്ങളാ
കണ്‍കണില്‍ മത്സരമാടി...
പവിഴാധരോഷ്ഠങ്ങളില്‍ രാഗമാലിക
സ്വരമിട്ടു തട്ടിക്കളിച്ചു...

ഗമപ ഗമപമ ഗമഗസ നിസനിധ
പധനിധ പധ ഗമ പനിസ
മഗമ ധപധ നിധനി
പധനിസ നിധനി പധ മപ ഗമസ
(വിശ്വതലത്തിന്റെ)

viśvadalattinṟĕ goburavādilil
viśvaṁ mayakkunna devi vannu - ŏru
puṣpamaṁgalyayāṁ pŏnnuṣassil kaiyyil
aṣṭamaṁgalyattaḽigayumāy...
(viśvadalattinṟĕ)

aṁbarāndaṅṅaḽil nityaṁ varāṟuḽḽa
sandhyaykk nīrasaṁ vannu...
ārāṇivaḽ svarggaganyagayo
svararāgaṅṅaḽ pāḍunna kinnariyo
(viśvadalattinṟĕ)

āyirattŏnnu vasandotsavaṅṅaḽā
kaṇgaṇil matsaramāḍi...
paviḻādharoṣṭhaṅṅaḽil rāgamāliga
svaramiṭṭu taṭṭikkaḽiccu...

gamaba gamabama gamagasa nisanidha
padhanidha padha gama panisa
magama dhabadha nidhani
padhanisa nidhani padha maba gamasa
(viśvadalattinṟĕ)