വിഷുപ്പക്ഷി ചിലച്ചു നാണിച്ചു ചിലച്ചു
വസന്തം ചിരിച്ചു കളിയാക്കി ചിരിച്ചു
വസുമതീ നീ യുവതിയായ രഹസ്യം
എല്ലാരുമെല്ലാരും അറിഞ്ഞു
(വിഷുപ്പക്ഷി...)
ഉദയ സരസ്സിൽ കുളിച്ചു നീ, മഞ്ഞിൻ ഉടയാടകളും ഉടുത്തു
അരുവിക്കരയിലെൻ ആരോമലേ നിന്റെ
അരുണ പാദങ്ങൾ പതിഞ്ഞു...ഓ...
അരുവിക്കരയിലെൻ ആരൊമലെ നിന്റെ അരുണ പാദങ്ങൽ പതിഞ്ഞു
ചിരി തൂകി, ചിരി തൂകി, നിൻ കാലിണയിൽ
അരുവി ചിലമ്പുകൾ ചാർത്തി
(വിഷുപ്പക്ഷി...)
ചുരുൾമുടി കോതിയൊതുക്കി നീ, കൃഷ്ണ തുളസി കതിരും ചൂടി
അമ്പല മുറ്റത്തെ അരയാലിൻ ചോട്ടിൽ
അഞ്ജലി കൂപ്പി നീ നിന്നു ഓ...
അമ്പല മുറ്റത്തെ അരയാലിൻ ചോട്ടിൽ അഞ്ജലി കൂപ്പി നീ നിന്നു
മിഴി കൂമ്പി, മിഴി കൂമ്പി, നിന്നധരത്തിൽ
മൊഴിയാടി ഹരിനാമ മന്ത്രം
(വിഷുപ്പക്ഷി...)