Visu samkramam

വിഷു സംക്രമം
Year
Language

തകധിമിതാ തന്താനേ....(3)
ഓഹോഹോഹോ.... ഓഹോഹോഹോ....

വിഷുസംക്രമം വിടര്‍ന്ന മംഗളം
സ്വര്‍ഗ്ഗഭൂമിയില്‍ പച്ചിലക്കാട്
ഇവിറ്റെ നമ്മളാറ്റുനോറ്റ പുലരിചിരിച്ചു
ഇതുവരെനാം കാത്തിരുന്ന സൂര്യനുദിച്ചു

നന്മകള്‍ വിളയുന്നതിവിടെയല്ലേ
നവയുഗം പിറക്കുന്നതിന്നല്ലേ
നിറമനസ്സോടൊരു മുതലാളി
അനുഗ്രഹിച്ചുനമ്മേ
ഇതു സംഗമതങ്കരഥം
ഇതു നമ്മുടെ പുണ്യരഥം

അള്ളാ..... ലാ ഇലാഹ ഇല്ലള്ളാ.......
ഓം ശാന്തി ശാന്തി ശാന്തി

തന്താനേ തന്താനനാനേ തനനാനേ
തകധിമിതക തന്താനേ

പൊന്‍‌തിരുവോണം സൃഷ്ടിക്കണം
നല്ലോരു നാളെയെ നിര്‍മ്മിക്കണം
ഭേദനിറങ്ങള്‍ കാട്ടാതെ
സന്മനസ്സോടെ സൌഹൃദമോടെ
മാടവും മാളികേം ഒന്നിക്കണം

tagadhimidā tandāne....(3)
ohohoho.... ohohoho....

viṣusaṁkramaṁ viḍarnna maṁgaḽaṁ
svarggabhūmiyil paccilakkāṭ
iviṭrĕ nammaḽāṭrunoṭra pularisiriccu
iduvarĕnāṁ kāttirunna sūryanudiccu

nanmagaḽ viḽayunnadiviḍĕyalle
navayugaṁ piṟakkunnadinnalle
niṟamanassoḍŏru mudalāḽi
anugrahiccunamme
idu saṁgamadaṅgarathaṁ
idu nammuḍĕ puṇyarathaṁ

aḽḽā..... lā ilāha illaḽḽā.......
oṁ śāndi śāndi śāndi

tandāne tandānanāne tananāne
tagadhimidaga tandāne

pŏn‌tiruvoṇaṁ sṛṣṭikkaṇaṁ
nalloru nāḽĕyĕ nirmmikkaṇaṁ
bhedaniṟaṅṅaḽ kāṭṭādĕ
sanmanassoḍĕ saൌhṛdamoḍĕ
māḍavuṁ māḽigeṁ ŏnnikkaṇaṁ