Visaada vimooga rajani

വിഷാദ വിമൂക രജനി
Year
Language

വിഷാദവീമൂകരജനി
ഞാന്‍ സ്മൃതിഗീതം മൂളുന്നിതാ
(വിഷാദ)
പലനാളായെന്‍ കരളില്‍ വിതുമ്പും
വ്രണിതസ്വരങ്ങള്‍ പകരുന്നു
കരയാന്‍ ഞാന്‍ മാത്രം

(വിഷാദ)

അകലെയേതോ രാക്കിളി തേങ്ങി
തളരും യാമങ്ങളില്‍
(അകലെ )
ഹൃദയതടങ്ങളില്‍ കുളിരുകള്‍ തൂകി
തെളിയുന്നു അവളുടെ രൂപം
ഇവിടെ ഞാന്‍ മാത്രം

(വിഷാദ)

സൗന്ദര്യമേ നീ ഭൂമിയെ മൂടി
പൊതിയും വേദനയാല്‍
(സൗന്ദര്യമേ )
നിമിഷപദങ്ങളില്‍ ഇതളുകള്‍ പോലെ
കൊഴിയും നിന്നുടെ തൂവല്‍
ഇരുളില്‍ ഞാന്‍ മാത്രം
(വിഷാദ)
വിഷാദവീമൂകരജനി

viṣādavīmūgarajani
ñān smṛtigīdaṁ mūḽunnidā
(viṣāda)
palanāḽāyĕn karaḽil vidumbuṁ
vraṇidasvaraṅṅaḽ pagarunnu
karayān ñān mātraṁ

(viṣāda)

agalĕyedo rākkiḽi teṅṅi
taḽaruṁ yāmaṅṅaḽil
(agalĕ )
hṛdayadaḍaṅṅaḽil kuḽirugaḽ tūgi
tĕḽiyunnu avaḽuḍĕ rūbaṁ
iviḍĕ ñān mātraṁ

(viṣāda)

saundaryame nī bhūmiyĕ mūḍi
pŏdiyuṁ vedanayāl
(saundaryame )
nimiṣabadaṅṅaḽil idaḽugaḽ polĕ
kŏḻiyuṁ ninnuḍĕ tūval
iruḽil ñān mātraṁ
(viṣāda)
viṣādavīmūgarajani