Visaada saagara

വിഷാദ സാഗര
Year
Language

വിഷാദസാഗര തിരകൾ.... വിമൂകമാം സ്മൃതിയലകൾ....
വിഷാദസാഗര തിരകൾ വിമൂകമാം സ്മൃതിയലകൾ
നിതാന്ത നൊമ്പരം ഉള്ളിലൊതുക്കി തീരം തേടുന്നു
ഇവിടെ തീരം തേടുന്നു....
വിഷാദസാഗര തിരകൾ വിമൂകമാം സ്മൃതിയലകൾ

ജീവിതവീഥിയിൽ ഓർമ്മകളേകിയ കൈത്തിരിനാളവുമായ്‌
എന്നോ മറഞ്ഞ സ്വപ്നം തേടി മാനസം അലയുന്നു
എന്നുമെൻ ഹൃദയം തേങ്ങുന്നു.....ഹൃദയം തേങ്ങുന്നു....
വിഷാദസാഗര തിരകൾ വിമൂകമാം സ്മൃതിയലകൾ....

ചന്ദ്രികയാലൊരു മുഖപടമണിയും രാവിൻ വേദനപോലെ
മോഹം പുഞ്ചിരി തൂകുമ്പോൾ മിഴികൾ നനയുന്നു
ഏകാന്ത ദുഃഖങ്ങൾ ഉണരുന്നു.... ദുഃഖങ്ങൾ ഉണരുന്നു......
(വിഷാദസാഗര തിരകൾ.......)

viṣādasāgara tiragaḽ.... vimūgamāṁ smṛtiyalagaḽ....
viṣādasāgara tiragaḽ vimūgamāṁ smṛtiyalagaḽ
nidānda nŏmbaraṁ uḽḽilŏdukki tīraṁ teḍunnu
iviḍĕ tīraṁ teḍunnu....
viṣādasāgara tiragaḽ vimūgamāṁ smṛtiyalagaḽ

jīvidavīthiyil ormmagaḽegiya kaittirināḽavumāy‌
ĕnno maṟañña svapnaṁ teḍi mānasaṁ alayunnu
ĕnnumĕn hṛdayaṁ teṅṅunnu.....hṛdayaṁ teṅṅunnu....
viṣādasāgara tiragaḽ vimūgamāṁ smṛtiyalagaḽ....

sandrigayālŏru mukhabaḍamaṇiyuṁ rāvin vedanabolĕ
mohaṁ puñjiri tūgumboḽ miḻigaḽ nanayunnu
egānda duḥkhaṅṅaḽ uṇarunnu.... duḥkhaṅṅaḽ uṇarunnu......
(viṣādasāgara tiragaḽ.......)