വിരുന്നു വന്നു സ്നേഹത്തിന്‍ പൂപ്പാലിക
വിടര്‍ന്നല്ലോ വൃശ്ചികതൃക്കാര്‍ത്തിക
(വിരുന്നു വന്നു)
ഓര്‍മ്മയില്‍ ചാര്‍ത്തുന്നു പൊന്‍തോരണം
ഓമന മകനേ നിന്‍ ജന്മദിനം (2)
വിരുന്നു വന്നു സ്നേഹത്തിന്‍ പൂപ്പാലിക
അച്ഛന്‍ പണ്ടു കണ്ട സ്വപ്നം അമ്മ നെഞ്ചില്‍ തീര്‍ത്ത സ്വര്‍ഗ്ഗം (2)
അലിഞ്ഞു ചേര്‍ന്നല്ലോ നിന്നില്‍ അതു കിളികൊഞ്ചലായ്
അഴകായ് അഴകായ് അധരത്തില്‍ വിധുബിന്ദുവായ്
വിരുന്നു വന്നു സ്നേഹത്തിന്‍ പൂപ്പാലിക
നീ വളര്‍ന്നു പൂത്തു നില്‍ക്കും യൗവ്വനമാം മാധവമായ് (2)
നിഴലായി മാറും ഞങ്ങള്‍ വിധി തന്ന സമ്മാനമേ സുകൃതം
സുകൃതം കൊണ്ടു കൈവന്ന നിധിയല്ലേ
(വിരുന്നു വന്നു)