Virinyanyaa malare [premamadhumaasa vanattile]

വിരിഞ്ഞ മലരേ [പ്രേമമധുമാസ വനത്തിലെ]
Year
Language

വിരിഞ്ഞമലരേ നീ വിധിയുടെ കാറ്റില്‍
പാറി ദൂരെ പോകയോ

പ്രേമ മധുമാസവനത്തിലെ മലര്‍ വള്ളിക്കുടില്‍ വിട്ടു
മാനത്തു മറഞ്ഞൊരു മലരേ
തേടിവരുന്നുണ്ടു പൂമ്പാറ്റ പുറകേ

വിധിയാകും കൊടും കാറ്റില്‍
വിരഹത്തിന്‍ കൊടും ചൂടില്‍
പറക്കും മൈനതന്‍ ദേഹം പക്ഷേ
നിനക്കുള്ളതല്ലയോ ഹൃദയം!

കൂട്ടിലെയിളം കിളി കിനാവും കണ്ടുറങ്ങുമ്പോള്‍
ഇരുട്ടിലേക്കോടിയ കുയിലേ
നിന്നെ ഇനിയെന്നു കാണുമെന്‍ ലൈലേ

പിരിയട്ടേ ശരീരങ്ങള്‍ വിധിവന്നു വിളിച്ചാലും
പിരിയാത്ത ഹൃദയങ്ങള്‍ ഇല്ലേ
അവയില്‍ അനുരാഗമണിദീപമില്ലേ?

വിധിയാകും കൊടും കാറ്റില്‍
വിരഹത്തിന്‍ കൊടും ചൂടില്‍
പറക്കും മൈനതന്‍ ദേഹം പക്ഷേ
നിനക്കുള്ളതല്ലയോ ഹൃദയം!

viriññamalare nī vidhiyuḍĕ kāṭril
pāṟi dūrĕ pogayo

prema madhumāsavanattilĕ malar vaḽḽikkuḍil viṭṭu
mānattu maṟaññŏru malare
teḍivarunnuṇḍu pūmbāṭra puṟage

vidhiyāguṁ kŏḍuṁ kāṭril
virahattin kŏḍuṁ sūḍil
paṟakkuṁ mainadan dehaṁ pakṣe
ninakkuḽḽadallayo hṛdayaṁ!

kūṭṭilĕyiḽaṁ kiḽi kināvuṁ kaṇḍuṟaṅṅumboḽ
iruṭṭilekkoḍiya kuyile
ninnĕ iniyĕnnu kāṇumĕn laile

piriyaṭṭe śarīraṅṅaḽ vidhivannu viḽiccāluṁ
piriyātta hṛdayaṅṅaḽ ille
avayil anurāgamaṇidībamille?

vidhiyāguṁ kŏḍuṁ kāṭril
virahattin kŏḍuṁ sūḍil
paṟakkuṁ mainadan dehaṁ pakṣe
ninakkuḽḽadallayo hṛdayaṁ!