വിരഹതംബുരു മീട്ടിയിരിക്കും
വിഷാദശില്പം ഞാന്‍
വിതുമ്പിയിറ്റും കണ്ണീര്‍ മുത്തില്‍
പ്രിയനെ തേടും മീര...
മീര..വിരഹിണി ഞാന്‍ ഈ മീര....
(വിരഹതംബുരു...)
മധു നുകരാതെ പറന്നു പോയൊരു
മധുപന്‍ നീയല്ലേ ...
പ്രിയമധുപന്‍ നീയല്ലേ...(മധു ...)
നിന്‍ സ്വര വീചിയില്‍
മയങ്ങി വീണോരാരാധികയല്ലേ...(നിന്‍ സ്വര..)
ഞാന്‍ നിന്‍ ആരാധികയല്ലേ ....
വിരഹതംബുരു മീട്ടിയിരിക്കും
വിഷാദ ശില്പം ഞാന്‍ .....
വസന്തമെഴുതിയ മലർവാടിയിലെ
കുസുമം ഞാനല്ലേ ...
ഋതു കുസുമം ഞാനല്ലേ...(വസന്ത...)
തളിരിതളിന്മേല്‍ ചമതയൊരുക്കാന്‍
മുനികുമാരന്‍ വരുമോ...(തളിരിതളിന്മേല്‍..)
ഇനിയെന്‍ മുനികുമാരന്‍ വരുമോ ...
വിരഹതംബുരു മീട്ടിയിരിക്കും
വിഷാദശില്പം ഞാന്‍
വിതുമ്പിയിറ്റും കണ്ണീര്‍ മുത്തില്‍
പ്രിയനെ തേടും മീര...
മീര..വിരഹിണി ഞാന്‍ ഈ മീര....
വിരഹതംബുരു മീട്ടിയിരിക്കും
വിഷാദശില്പം ഞാൻ ....