Vinnin

വിണ്ണിന്‍
Year
Language

വിണ്ണിന്‍ കരങ്ങള്‍ മണ്ണിന്‍ ഹൃദന്തതാളം ഉണര്‍ത്തവേ
മന്ദസമീരന്‍ പൂവിന്‍ ഹൃദന്ത രാഗം പകര്‍ത്തവേ
തുഹിന വര്‍ഷങ്ങളില്‍ ഉതിര്‍ന്നും ചുവന്നും
എന്മോഹമായ് വിരിഞ്ഞും നിറഞ്ഞും നില്‍ക്കും
ചേതോഹരീ ചേതോമയീ 

തളിരിനും അലരിനും കുളിരുമീ വേളയില്‍
നെഞ്ചില്‍ നെഞ്ചിന്‍ താപം തീര്‍ക്കാന്‍
പോരൂ നീയെന്‍ ജീവനേ
ആത്മാവിന്‍ ഏകസ്വരം കേള്‍ക്കുവാന്‍
വിണ്ണിന്‍ കരങ്ങള്‍

ശിലയിലും മധുകണം കിനിയുമീ വേളയില്‍
മെയ്യില്‍ മെയ്യിന്‍ വര്‍ണ്ണം ചാര്‍ത്താന്‍
പോരൂ നീയെന്‍ കാമിതേ
എന്‍ ചുണ്ടിന്‍ മാധുര്യമായ് മാറുവാന്‍

viṇṇin karaṅṅaḽ maṇṇin hṛdandadāḽaṁ uṇarttave
mandasamīran pūvin hṛdanda rāgaṁ pagarttave
tuhina varṣaṅṅaḽil udirnnuṁ suvannuṁ
ĕnmohamāy viriññuṁ niṟaññuṁ nilkkuṁ
sedoharī sedomayī 

taḽirinuṁ alarinuṁ kuḽirumī veḽayil
nĕñjil nĕñjin dābaṁ tīrkkān
porū nīyĕn jīvane
ātmāvin egasvaraṁ keḽkkuvān
viṇṇin karaṅṅaḽ

śilayiluṁ madhugaṇaṁ kiniyumī veḽayil
mĕyyil mĕyyin varṇṇaṁ sārttān
porū nīyĕn kāmide
ĕn suṇḍin mādhuryamāy māṟuvān