Vinnilulla taaragame

വിണ്ണിലുള്ള താരകമേ
Year
Language

വിണ്ണിലുള്ള താരകമേ
കണ്മഷി കടം തരുമോ ?
വെണ്ണിലാവേ നിന്റെ
കണ്ണാടി നീ തരുമോ ?
(വിണ്ണിലുള്ള)

ചമഞ്ഞിട്ടും ചമഞ്ഞിട്ടും
ചന്തം വരുന്നില്ലല്ലോ
ചന്ദനത്താലവുമായ്
ചന്ദ്രാ നീ വന്നിടുമോ
(വിണ്ണിലുള്ള)

വാടാത്ത പുഷ്പമാല
തിരുമാറില്‍ ചാര്‍ത്തിടുവാന്‍
കാട്ടു മുല്ലേ കൈനിറയെ
പൂവുകള്‍ നീ തന്നിടേണം
മനതാരിന്‍ മണിവീണ
മായാ മനോഹരമായ്
തിരുമുന്‍പില്‍ മീട്ടി മീട്ടി പാടീടേണം
(വിണ്ണിലുള്ള)

പ്രേമത്തിന്‍ കൊട്ടാരത്തില്‍
പട്ടാഭിഷേകമല്ലോ
മാരനെപ്പോല്‍ സുന്ദരനാം
മന്നവനും വന്നുവല്ലോ
ചിരിവേണം ... കളിവേണം ...
ചിരിവേണം കളിവേണം പൊന്നിന്‍ ചിലങ്കകളേ
മുരളിതന്‍ ഗാനം വേണം രാക്കുയിലേ
(വിണ്ണിലുള്ള)

viṇṇiluḽḽa tāragame
kaṇmaṣi kaḍaṁ tarumo ?
vĕṇṇilāve ninṟĕ
kaṇṇāḍi nī tarumo ?
(viṇṇiluḽḽa)

samaññiṭṭuṁ samaññiṭṭuṁ
sandaṁ varunnillallo
sandanattālavumāy
sandrā nī vanniḍumo
(viṇṇiluḽḽa)

vāḍātta puṣpamāla
tirumāṟil sārttiḍuvān
kāṭṭu mulle kainiṟayĕ
pūvugaḽ nī tanniḍeṇaṁ
manadārin maṇivīṇa
māyā manoharamāy
tirumunpil mīṭṭi mīṭṭi pāḍīḍeṇaṁ
(viṇṇiluḽḽa)

premattin kŏṭṭārattil
paṭṭābhiṣegamallo
māranĕppol sundaranāṁ
mannavanuṁ vannuvallo
siriveṇaṁ ... kaḽiveṇaṁ ...
siriveṇaṁ kaḽiveṇaṁ pŏnnin silaṅgagaḽe
muraḽidan gānaṁ veṇaṁ rākkuyile
(viṇṇiluḽḽa)