Vinnilirunnurannunna daivamo

വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ
Year
Language

വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ
മണ്ണിതിൽ ഇഴയുന്ന മനുഷ്യനോ
അന്ധനാര്‌ ഇപ്പോൾ അന്ധനാര്‌
അന്ധകാരപ്പരപ്പിതിൽ അന്ധനാര്‌

ലക്ഷ്യമേതുമറിയാത്ത ജീവിതത്തിൻ പാതയിൽ
തപ്പിത്തടയുന്നു നിഴലുകൾ
കത്തിജ്വലിക്കുന്നു കതിരവൻ എങ്കിലും
നട്ടുച്ചയും ഇന്നിവർക്കു പാതിരാ ഈ
നട്ടുച്ചയും ഇന്നിവർക്കു പാതിരാ (വിണ്ണിലിരുന്നുറങ്ങുന്ന)

മായാ മരീചികയിൽ മനസ്സിലെ ആശകളാൽ
മാളിക കെട്ടുന്നു മാനവൻ
കാലത്തിൻ കൈയ്യിലുള്ള പീലിയൊന്നുഴിയുമ്പോൾ
കാണുന്നു മുന്നിൽ വെറും ശൂന്യതാ
കാണുന്നു മുന്നിൽ വെറും ശൂന്യതാ (വിണ്ണിലിരുന്നുറങ്ങുന്ന)

viṇṇilirunnuṟaṅṅunna daivamo
maṇṇidil iḻayunna manuṣyano
andhanār‌ ippoḽ andhanār‌
andhagārapparappidil andhanār‌

lakṣyamedumaṟiyātta jīvidattin pādayil
tappittaḍayunnu niḻalugaḽ
kattijvalikkunnu kadiravan ĕṅgiluṁ
naṭṭuccayuṁ innivarkku pādirā ī
naṭṭuccayuṁ innivarkku pādirā (viṇṇilirunnuṟaṅṅunna)

māyā marīsigayil manassilĕ āśagaḽāl
māḽiga kĕṭṭunnu mānavan
kālattin kaiyyiluḽḽa pīliyŏnnuḻiyumboḽ
kāṇunnu munnil vĕṟuṁ śūnyadā
kāṇunnu munnil vĕṟuṁ śūnyadā (viṇṇilirunnuṟaṅṅunna)