Vinnil viriyum vasandam

വിണ്ണില്‍ വിരിയും വസന്തം
Work
Year
Language

വിണ്ണില്‍ വിരിയും വസന്തം
മണ്ണില്‍ വിതറാന്‍ ശലഭം വരവായ്
തുള്ളിച്ചാടും വെള്ളിച്ചാലില്‍
തുമ്പികള്‍ മിന്നിത്തുള്ളാന്‍ വരവായ്
കാതില്‍ കിന്നാരം മൂളാന്‍
അനുരാഗത്തേന്‍ കാറ്റും വരവായി
വിണ്ണില്‍ വിരിയും വസന്തം....

മലര്‍പ്പന്തലില്‍ ഈറന്‍ ചുണ്ടുമായ്
മധുരങ്ങള്‍ കൈമാറും പ്രാക്കളേ
ഇന്നും നീ വരേണം എല്ലാം ചൊല്ലിത്തരേണം
കാണാസ്വപ്നം കൈമാറാന്‍ ഓളച്ചില്ലില്‍ നീരാടാന്‍
കൂടെപ്പോരൂ എന്‍ മോഹങ്ങളേ
വിണ്ണില്‍ വിരിയും വസന്തം.....

മിഴിക്കുമ്പിളില്‍ നാണം പൂക്കുമ്പോള്‍
കരള്‍ക്കൊമ്പില്‍ രാഗങ്ങള്‍ മീട്ടിയോ?
പൊന്നും പൂതൂകേണം മിന്നും കെട്ടിപ്പോകേണം
എന്‍ മൌനം സ്വരമാകാന്‍ അഴകിന്‍സ്വര്‍ണ്ണത്തേരേറാന്‍
കൂടെപ്പോരൂ എന്‍ മോഹങ്ങളേ
വിണ്ണില്‍ വിരിയും വസന്തം....

viṇṇil viriyuṁ vasandaṁ
maṇṇil vidaṟān śalabhaṁ varavāy
tuḽḽiccāḍuṁ vĕḽḽiccālil
tumbigaḽ minnittuḽḽān varavāy
kādil kinnāraṁ mūḽān
anurāgatten kāṭruṁ varavāyi
viṇṇil viriyuṁ vasandaṁ....

malarppandalil īṟan suṇḍumāy
madhuraṅṅaḽ kaimāṟuṁ prākkaḽe
innuṁ nī vareṇaṁ ĕllāṁ sŏllittareṇaṁ
kāṇāsvapnaṁ kaimāṟān oḽaccillil nīrāḍān
kūḍĕpporū ĕn mohaṅṅaḽe
viṇṇil viriyuṁ vasandaṁ.....

miḻikkumbiḽil nāṇaṁ pūkkumboḽ
karaḽkkŏmbil rāgaṅṅaḽ mīṭṭiyo?
pŏnnuṁ pūdūgeṇaṁ minnuṁ kĕṭṭippogeṇaṁ
ĕn maൌnaṁ svaramāgān aḻaginsvarṇṇattereṟān
kūḍĕpporū ĕn mohaṅṅaḽe
viṇṇil viriyuṁ vasandaṁ....