വിണ്ണവർ നാട്ടിലെ ഇന്ദ്ര തടാകത്തിൽ
അരയന്നപ്പിടയുണ്ടോ
മണ്ണിൻ തറവാട്ടിലെ എന്നോമലിനെ പോലെ
അരയന്നപ്പിടയുണ്ടോ ( വിണ്ണവർ..)
ഉർവശിമേനകമാരേ
രംഭതിലോത്തമമാരേ (2)
നിങ്ങൾ തൻ കൂട്ടത്തിൽ മെയ് മറന്നാടും
നർത്തകിമാരുണ്ടോ
കനകച്ചിലങ്കകൾ മത്സഖി അണിഞ്ഞാൽ
പുലരികൾ പൂക്കും കടലലയിളകും
ആയിരം വസന്ത ഋതുക്കൾ പിറക്കും ( വിണ്ണവർ..)
ദേവഗണാംഗനമാരേ അപ്സര കന്യകമാരേ (2)
നിങ്ങൾ തൻ കൂട്ടത്തിൽ ഗീതികൾ പാടും ഗായികമാരുണ്ടോ
സ്വരരാഗങ്ങൾ മത്സഖി ചൊരിഞ്ഞാൽ
സ്വപ്നം മലരും സ്വർഗ്ഗം വിടരും
പ്രേമസാമ്രാജ്യത്തിൻ വാതിൽ തുറക്കും ( വിണ്ണവർ...)
viṇṇavar nāṭṭilĕ indra taḍāgattil
arayannappiḍayuṇḍo
maṇṇin daṟavāṭṭilĕ ĕnnomalinĕ polĕ
arayannappiḍayuṇḍo ( viṇṇavar..)
urvaśimenagamāre
raṁbhadilottamamāre (2)
niṅṅaḽ tan kūṭṭattil mĕy maṟannāḍuṁ
narttagimāruṇḍo
kanagaccilaṅgagaḽ matsakhi aṇiññāl
pularigaḽ pūkkuṁ kaḍalalayiḽaguṁ
āyiraṁ vasanda ṛtukkaḽ piṟakkuṁ ( viṇṇavar..)
devagaṇāṁganamāre apsara kanyagamāre (2)
niṅṅaḽ tan kūṭṭattil gīdigaḽ pāḍuṁ gāyigamāruṇḍo
svararāgaṅṅaḽ matsakhi sŏriññāl
svapnaṁ malaruṁ svarggaṁ viḍaruṁ
premasāmrājyattin vādil tuṟakkuṁ ( viṇṇavar...)