Vimoogasoga smrti

വിമൂകശോക സ്മൃതി
Work
Year
Language

വിമൂകശോക സ്മൃതികളുണര്‍ത്തി
വീണ്ടും പൌര്‍ണ്ണമി വന്നൂ
വിഷാദവീചികള്‍ മാത്രം വിരിയും
വിപഞ്ചികേ നീ പാടൂ.. നീ പാടൂ

നിഴലിന്‍ പിറകേ നടന്നൂ..കാ-
ലിടറി വീണൂ പിരിഞ്ഞൂ നാം
നിനക്കു നന്മകള്‍ നേരുന്നൂ ഞാന്‍
നിറഞ്ഞ ഹൃദയവുമായ്.. നിറഞ്ഞ ഹൃദയവുമായ്
(വിമൂക...)

വിരിയട്ടേ നിന്‍ ജീവിത വേദിയില്‍
വിശുദ്ധ സ്വര്‍ഗ്ഗ സുഖങ്ങള്‍
സ്വപ്നം പോലൊരു സ്വപ്നം പോലെന്‍
സ്വയംപ്രഭേ നീ പിരിയൂ
സ്വയംപ്രഭേ നീ പിരിയൂ‍
(വിമൂക ശോക..)

vimūgaśoga smṛtigaḽuṇartti
vīṇḍuṁ paൌrṇṇami vannū
viṣādavīsigaḽ mātraṁ viriyuṁ
vibañjige nī pāḍū.. nī pāḍū

niḻalin piṟage naḍannū..kā-
liḍaṟi vīṇū piriññū nāṁ
ninakku nanmagaḽ nerunnū ñān
niṟañña hṛdayavumāy.. niṟañña hṛdayavumāy
(vimūga...)

viriyaṭṭe nin jīvida vediyil
viśuddha svargga sukhaṅṅaḽ
svapnaṁ polŏru svapnaṁ polĕn
svayaṁprabhe nī piriyū
svayaṁprabhe nī piriyū
(vimūga śoga..)