Villum saravum

വില്ലും ശരവും
Year
Language

ഓ ഓ വില്ലും ശരവും കൈകളിലേന്തിയ
വിപ്ലവകാരികളേ!

വില്ലുകുലയ്ക്കൂ ശരം തൊടുക്കൂ
വിശ്രമമ നാളേ

അന്ധതകൾക്കെതിരേ
അനീതികൾക്കെതിരേ
അങ്കച്ചമയത്തേരിലിരുന്നിനി
അമ്പയക്കുക നമ്മൾ, അങ്ങനെ
അമ്പയക്കുക അമ്പയക്കുക
അമ്പയക്കുക നമ്മൾ (വില്ലും..)

മാനം കുലുങ്ങട്ടെ മലകൾ ഞടുങ്ങട്ടെ
മലയാളത്തിൽ ജനിച്ചവരെങ്കിൽ
മടങ്ങുകില്ലിനി നമ്മൾ (2)

വഞ്ചനകൾക്കെതിരേ , വിലങ്ങുകൾക്കെതിരേ
പുത്തനൊരസ്ത്രമെടുത്തൂ തൊടുക്കുക
പൊയ്മുഖങ്ങൾക്കെതിരേ, അങ്ങനെ
പൊയ്മുഖങ്ങൾ, പൊയ്മുഖങ്ങൾ
പൊയ്മുഖങ്ങൾക്കെതിരേ
ഓ ഓ...

o o villuṁ śaravuṁ kaigaḽilendiya
viplavagārigaḽe!

villugulaykkū śaraṁ tŏḍukkū
viśramama nāḽe

andhadagaḽkkĕdire
anīdigaḽkkĕdire
aṅgaccamayatterilirunnini
ambayakkuga nammaḽ, aṅṅanĕ
ambayakkuga ambayakkuga
ambayakkuga nammaḽ (villuṁ..)

mānaṁ kuluṅṅaṭṭĕ malagaḽ ñaḍuṅṅaṭṭĕ
malayāḽattil janiccavarĕṅgil
maḍaṅṅugillini nammaḽ (2)

vañjanagaḽkkĕdire , vilaṅṅugaḽkkĕdire
puttanŏrastramĕḍuttū tŏḍukkuga
pŏymukhaṅṅaḽkkĕdire, aṅṅanĕ
pŏymukhaṅṅaḽ, pŏymukhaṅṅaḽ
pŏymukhaṅṅaḽkkĕdire
o o...