Vijana yaamini

വിജന യാമിനി
Year
Language

വിജന യാമിനിയില്‍.. ഈ ശിശിര പഞ്ചമിയില്‍
ഒഴുകിയൊഴുകിയൊഴുകിയെത്തും ഓടക്കുഴല്‍ വിളി ഏതോ!

ഈ മഞ്ജുഗാനത്താല്‍ എന്നെ വിളിക്കുന്ന
കാമുകന്‍ ഗായകനാരോ
നീലനിലാവിനെ പാടിയുണര്‍ത്തുമീ
ബാലഗോപാലകനാരോ....

എന്റെ കിനാക്കളാം ഗോക്കളെ മേയ്ക്കുമീ
ഏകാന്ത ഗോപാലനാരോ
മന്ദം മന്ദമെന്‍ മാനസവാടിയെ
പാടിവിളിക്കുന്നതാരോ.....

vijana yāminiyil.. ī śiśira pañjamiyil
ŏḻugiyŏḻugiyŏḻugiyĕttuṁ oḍakkuḻal viḽi edo!

ī mañjugānattāl ĕnnĕ viḽikkunna
kāmugan gāyaganāro
nīlanilāvinĕ pāḍiyuṇarttumī
bālagobālaganāro....

ĕnṟĕ kinākkaḽāṁ gokkaḽĕ meykkumī
egānda gobālanāro
mandaṁ mandamĕn mānasavāḍiyĕ
pāḍiviḽikkunnadāro.....