വിദ്യാവിനോദിനി വീണാധരി നിത്യേ നിരന്തരി മായവിനി
വിദ്യാവിനോദിനി വീണാധരി
വിദ്യാവിനോദിനി വീണാധരി നിത്യേ നിരന്തരി മായവിനി
സത്യസൌന്ദര്യത്തിന്‍ മധുമാസവനികതന്‍
ഉദ്യാനദേവതേ നീ മതിമോഹിനി
വിദ്യാവിനോദിനി വീണാധരി ..
ചിത്തമാം ക്ഷേത്രത്തിന്‍ ഭിത്തിയില്‍ ഞാനെന്‍റെ
ഭക്തിയാല്‍ രാപ്പകല്‍ എഴുതിടുന്നു
ചിത്തമാം ക്ഷേത്രത്തിന്‍ ഭിത്തിയില്‍ ഞാനെന്‍റെ
ഭക്തിയാല്‍ രാപ്പകല്‍ എഴുതിടുന്നു
സപ്തവര്‍ണ്ണങ്ങളില്‍ സമുജ്ജ്വലമാം നിന്‍റെ
ചിത്രവും ശില്‍പ്പവും കൈകൂപ്പുവാന്‍
സപ്ത വര്‍ണ്ണങ്ങളില്‍ സമുജ്ജ്വലമാം നിന്‍റെ
ചിത്രവും ശില്‍പ്പവും കൈകൂപ്പുവാന്‍
ചിത്രവും ശില്‍പ്പവും കൈകൂപ്പുവാന്‍ ..
വിദ്യാവിനോദിനി വീണാധരി .. വീണാധരി ..
ഗാനവും താളവും നടനവും രസവും
ലാസ്യ താണ്ഡവങ്ങളും ലയവുമൊപ്പം
ഗാനവും താളവും നടനവും രസവും
ലാസ്യ താണ്ഡവങ്ങളും ലയവുമൊപ്പം
ഗംഗയായ് യമുനയായ് സാക്ഷാല്‍ സരസ്വതിയായ്
സംഗം ചെയ് വതും നിന്നിലല്ലോ
ഗംഗയായ് യമുനയായ് സാക്ഷാല്‍ സരസ്വതിയായ്
സംഗം ചെയ് വതും നിന്നിലല്ലോ
സംഗം .. ചെയ് വതും .. നിന്നിലല്ലോ ..
(വിദ്യാവിനോദിനി ...)