വിദ്യാപീഠം - ഇവിടം നമ്മുടെ വിദ്യാപീഠം
വിജ്ഞാനം ഗുരുദക്ഷിണ നല്‍കും വിദ്യാപീഠം
(വിദ്യാപീഠം)
ഇത്തിരുമുറ്റത്തല്ലോ ജീവിത
സത്യം പൂത്തു വിടര്‍ന്നു
ഇത്തിരുമുറ്റത്തല്ലോ മാനവ
സംസ്കാരങ്ങളുണര്‍ന്നൂ (വിദ്യാപീഠം)
ഇവിടെ വിരല്‍പ്പൂവിതളാല്‍ നമ്മള്‍
ഹരിശ്രീ പണ്ടു കുറിച്ചു
ഇവിടെയിരുന്നു യുഗങ്ങളൊരായിര-
മിതിഹാസങ്ങള്‍ രചിച്ചൂ (വിദ്യാപീഠം)
ഇത്തൃക്കോവിലിലെന്നും നമ്മള്‍
ചിത്രവിളക്കു കൊളുത്തും
ഇശ്രീകോവിലിലെന്നും നമ്മള്‍
പുഷ്പാഞ്ജലികള്‍ നടത്തും (വിദ്യാപീഠം)