വിധിയുടെ ലീലാവിനോദങ്ങളെ
പാരിതിലാരറിവൂ നരനേതും കാണ്മതീലാ
മാളികമേലെ വാണോളാണൊരുനാള്‍
വയര്‍ പോറ്റാനായലവൂ
സാദാ ദാസിമാരുടയോള്‍ ഇതുനാള്‍
ജീവിതമാര്‍ന്നിടാന്‍ വെറും ദാസിയാഹാ
ഇളം പൂക്കളും ഭാരം തോന്നിയ പാവം
വന്‍ചുമടേന്തുകയാമേ
സുഖം നേടുവാന്‍ പെടും പാടുകള്‍ താന്‍
നേരില്‍ ദുഃഖമൂലമായ്
വരുമീ പാരില്‍ പ്രയാസം ജീവിതം
സകലം ചപലം സദാ ചഞ്ചലം
മഹാശോകമീ മഹീവാസമാഹാ ആശാഹരമീശാ