വിടർന്നു തൊഴുകൈത്താമരകൾ
മനസ്സിൻ മദനപ്പൊയ്കകളിൽ
സഖീ നിൻ മിഴിക്കോവിൽ തുറക്കൂ
എന്നും പൂമാല ചാർത്തും മലർവനം നീ
എന്നും സ്വരധാര തൂവും മണിവേണു നീ
(വിടർന്നു...)
ഇനിയെന്റെ ലോകം നിൻ പ്രേമവാനം
നിമിഷങ്ങൾ ചൂടും നിന്നോർമ്മ മാത്രം
മംഗല്യരാവില്‍ നിന്റെ മാറിലെ കുളിർ ചൂടി
മയങ്ങുന്ന കല്പനയിൽ മതിമറക്കുന്നു ഞാൻ
ഓ ഓ ഓ...രാഗസ്വർഗ്ഗത്തിൽ
താളമേളമോടെ സ്വപ്നകാവ്യഗംഗയിൽ
ഒഴുകും നമ്മൾ ഓളങ്ങളായ്
ചിരിച്ചാൽ പൊഴിയും പവിഴങ്ങൾ
കനിഞ്ഞാൽ കവിയും മുത്തങ്ങൾ
പ്രണയമധുസാഗരം നീ
സ്നേഹപൂങ്കാറ്റിലാടും പുലർക്കാലം നീ
വർണ്ണപ്പൂമ്പട്ടു നെയ്യും മധുമാസം നീ
മഴവില്ലിന്റെ നിറങ്ങളേഴും കളിയാടി
മണിമുത്തേ നിൻ മേനി തന്നൊരു പെരുന്നാള്
(മഴവില്ലിന്റെ.....)
നല്ല സുറുമയിൽ മിഴി കുളിച്ചു നിന്നെ കാണാന്‍
എന്റെ കരികൂന്തലിളകി നിൻ മുഖം മറയ്ക്കാൻ
മഴവില്ലിന്റെ നിറങ്ങളേഴും കളിയാടി
മണിമുത്തേ നിൻ മേനി തന്നൊരു പെരുന്നാള്
ആനന്ദഭൈരവി പോലാടി വരൂ നീ
ആരാധകന്റെ നെഞ്ചം മഞ്ചലാക്കൂ നീ
നിൻ പ്രേമവിപഞ്ചികയിൽ എന്നേ വീണലിഞ്ഞു ഞാൻ
നിൻ മോഹമഞ്ചങ്ങളിൽ എന്നേ വീണുറങ്ങീ ഞാൻ
ഓ ഓ ഓ...രാഗസ്വർഗ്ഗത്തിൽ
താളമേളമോടെ സ്വപ്നകാവ്യഗംഗയിൽ
ഒഴുകും നമ്മൾ ഓളങ്ങളായ്
നിറങ്ങള്‍ നിറയും നിന്‍ കണ്ണില്‍
സ്വരങ്ങള്‍ പുണരും നിന്‍ ചുണ്ടില്‍
പതിഞ്ഞു മമസ്നേഹരാഗം
സ്നേഹപൂങ്കാറ്റിലാടും പുലർക്കാലം നീ
വർണ്ണപ്പൂമ്പട്ടു നെയ്യും മധുമാസം നീ
ഓ ഓ ഓ...രാഗസ്വർഗ്ഗത്തിൽ
താളമേളമോടെ സ്വപ്നകാവ്യഗംഗയിൽ
ഒഴുകും നമ്മൾ ഓളങ്ങളായ്
(വിടർന്നു....)