വിടപറയും നിമിഷത്തില്‍ കദനത്തിന്‍ കളിയാട്ടം
കണ്ണീരിന്‍ കരകാണാ കളിത്തോണി ഈ ജന്മം..
ഒരുപാതി സ്വപ്നങ്ങള്‍ മറുപാതി ദുഃഖങ്ങള്‍
അറിയാത്ത സ്നേഹത്തിന്‍ ചിതയെരിയും യാമങ്ങള്‍
നിഴല്‍നാടകമാം ജീവിതകഥയില്‍
കനലാളും ബന്ധങ്ങള്‍....
(വിടപറയും....)
കാറ്റിന്റെ കൈയ്യില്‍ ആടും താരാദീപങ്ങള്‍
തോരാത്ത മഴയില്‍ പൊഴിയുമീ ആശാനാളങ്ങള്‍
വേര്‍പാടിന്‍ ഈണം തേടും നോവിന്‍ തീരങ്ങള്‍
തീരാതെ തേങ്ങിത്തളരും പാവം മോഹങ്ങള്‍
കണ്ണാടി ഉടയുംപോലെ ഈ ജന്മബന്ധങ്ങള്‍
കണ്ണീരിലുരുകുന്നീ കല്പാന്തസത്യങ്ങള്‍....
വഴിപിരിയുമ്പോള്‍ ഇനിയൊരു തുണയായ്
അഴലിന്‍ കരിനിഴല്‍ മാത്രം....
(വിടപറയും....)
വിടപറയും നിമിഷത്തില്‍ കദനത്തിന്‍ കളിയാട്ടം
കണ്ണീരിന്‍ കരകാണാ കളിത്തോണി ഈ ജന്മം...
ഒരുപാതി സ്വപ്നങ്ങള്‍ മറുപാതി ദുഃഖങ്ങള്‍
അറിയാത്ത സ്നേഹത്തിന്‍ ചിതയെരിയും യാമങ്ങള്‍
നിഴല്‍നാടകമാം ജീവിതകഥയില്‍
കനലാളും ബന്ധങ്ങള്‍....
മിഴികളിലൂറിയ മഴയുടെഅനുഭവ-
മൊഴിയിതു കേള്‍ക്കുവതാരോ...
മനസ്സിലെ ഇരുളിലൊരതിശയനിശയുടെ
മെഴുതിരി തെളിയുവതെന്നോ...
കദനം നിറയും മുകിലുകളേ
പൊഴിയൂ വേനല്‍പ്പടവുകളില്‍
ഹൃദയം തകരും മലരുകളേ
കൊഴിയരുതേ ഈ എരിവെയിലില്‍
മറുമൊഴി പകരാതരുതേ അരുതിനി
അകലേ മറയരുതേ....
(ഒരുപാതി സ്വപ്നങ്ങള്‍....)