വിപിനവാടിക കുയിലുതേടി
വിപഞ്ചിയോ മണിവിരലു തേടി
പുരുഷകാമനയിന്നും സ്ത്രീയില്‍
ഇവിടെ ജനിമൃതി പൂക്കും വഴിയില്‍
ഇണയെത്തേടി സ്വന്തം ഇണയെത്തേടി
(വിപിനവാടിക...)
തരംഗനൂപുരമണിയും അരുവികൾ
അനന്തസാഗരം തേടി
രാഗകുങ്കുമ സന്ധ്യകന്യക
ശ്രീവിഭാതം തേടി
താളം ചൂടി കാലം പാടി
തനിക്കുമാത്രമിണയില്ലേ?
(വിപിനവാടിക...)
മധു കൊതിക്കും ഹൃദയമക്ഷിക
മോഹമഞ്ജരി തേടി
മധുരചുംബന നിര്‍വൃതീ മമ
പ്രണയമുരളിക തേടി
താളം ചൂടി കാലം പാടി
തനിക്കു മാത്രമിണയില്ലേ
(വിപിനവാടിക...)
പുനര്‍ജനി നൂണ്ടു ജന്മം
മോക്ഷ തീര്‍ത്ഥം തേടി
ചിന്തയേതോ ദര്‍ശനത്തിന്‍
ക്ഷേത്രനടകള്‍ തേടി
താളം ചൂടി കാലം പാടി
തനിക്കുമാത്രമിണയില്ലേ
(വിപിനവാടിക...)