Vesattinu resanaayi

വേഷത്തിനു റേഷനായി
Year
Language

വേഷത്തിനു റേഷനായി
കല്യാണം ഫാഷനായി
അയ്യയ്യോ അയ്യയ്യോ
പിള്ളേരൊക്കെ പിരിലൂസുകളായി

പുറവും പൊന്നണിയും മാറും
പുറമ്പോക്കു ഭൂമികളായി
നാളീകലോചനമാര്‍ക്കോ
വയറും പുറവും തിരിയാതായി
വേഷത്തിനു റേഷനായി...

രാഷ്ട്രീയം ലോട്ടെറിയായീ
സന്യാസം ബിസിനെസ്സായി
വാക്കുകൊണ്ടു വസ്ത്രമഴിയ്ക്കും
സാഹിത്യം ജനകീയമായി
വേഷത്തിനു റേഷനായി.....

തുമ്മുമ്പോള്‍ സത്യാഗ്രഹമായ്
തൂണുകളും സമരക്കാരായ്
സന്മാര്‍ഗ്ഗം പണ്ടാരാണ്ടോ
പാടിത്തീര്‍ന്ന പഴങ്കഥയായി
വേഷത്തിനു റേഷനായി

പണ്ടത്തെ പണ്ടം മുഴുവന്‍
പണയക്കാര്‍ കൊണ്ടുപോയി
ആനയെവിറ്റവര്‍ ആ വശാലീ
കാളയെവില്‍ക്കും കോലമായി
വേഷത്തിനു റേഷനായി

veṣattinu ṟeṣanāyi
kalyāṇaṁ phāṣanāyi
ayyayyo ayyayyo
piḽḽerŏkkĕ pirilūsugaḽāyi

puṟavuṁ pŏnnaṇiyuṁ māṟuṁ
puṟambokku bhūmigaḽāyi
nāḽīgalosanamārkko
vayaṟuṁ puṟavuṁ tiriyādāyi
veṣattinu ṟeṣanāyi...

rāṣṭrīyaṁ loṭṭĕṟiyāyī
sanyāsaṁ bisinĕssāyi
vākkugŏṇḍu vastramaḻiykkuṁ
sāhityaṁ janagīyamāyi
veṣattinu ṟeṣanāyi.....

tummumboḽ satyāgrahamāy
tūṇugaḽuṁ samarakkārāy
sanmārggaṁ paṇḍārāṇḍo
pāḍittīrnna paḻaṅgathayāyi
veṣattinu ṟeṣanāyi

paṇḍattĕ paṇḍaṁ muḻuvan
paṇayakkār kŏṇḍuboyi
ānayĕviṭravar ā vaśālī
kāḽayĕvilkkuṁ kolamāyi
veṣattinu ṟeṣanāyi