Veno veno

വേണോ വേണോ
Work
Year
Language

വേണോ.......വേണോ......
ആനപ്പല്ല്‌ വേണോ ആടലോടകം വേണോ
കസ്തൂരിത്തൈലം വേണോ കലമാൻകൊമ്പ് വേണോ

തേൻ വേണോ നല്ല കാട്ടു പൂന്തേൻ വേണോ
അരുമമോന്റെ കയ്യിൽ കെട്ടാൻ ആനവാലു വേണോ
മാലകോർത്തു മാറിലിടാൻ പുലിനഖം വേണോ
ഓഹോഹോ ഓഹോഹോ ഹൊയ്ഹൊയ്ഹൊയ്...
തേൻ വേണോ നല്ല കാട്ടു പൂന്തേൻ വേണോ

കിഴക്ക് തെക്ക് തേവാരമലയിലെ കരിങ്കുരങ്ങിന്റെ നെയ്യ്‌
ങാഹാ നരയും ജരയും കഷണ്ടിയും മാറ്റും
നല്ല ഗുണമുള്ള നെയ്യ്‌....
കാണാമാണിക്കം നീറ്റിയെടുത്ത്
കാമനു നേദിച്ച ചൂർണ്ണവുമുണ്ട്‌
ഈ ചൂർണ്ണമിട്ടാൽ മംഗല്യയോഗം
കാണുന്ന കന്യകള്‍ പിന്നാലെപോരും
കാണും പിന്നൊരു സ്വർഗ്ഗം....
വേണോ...ഇത് വേണോ...സാറേ വേണോ...
(തേൻ വേണോ......)

രണ്ടു കെട്ടിയ പുരുഷന് വീട്ടില് തപസ്സിനു ചെമ്പുലിത്തോല്‌
സന്യാസത്തിനു മേമ്പൊടിചേർക്കും കഞ്ചാവിന്നിലക്കാമ്പ്
ഒന്നു വലിച്ചാൽ വീണുചിരിക്കാം ആഞ്ഞുവലിച്ചാൽ ആടിക്കളിക്കാം
ഈരേഴുലോകം ഒന്നിച്ചു കാണാം
വിലയും തുച്ഛം ഗുണമോ മെച്ചം
വാങ്ങാനെന്താണമാന്തം ?
വേണോ...ഇത് വേണോ...സാറേ വേണോ...

veṇo.......veṇo......
ānappall‌ veṇo āḍaloḍagaṁ veṇo
kastūrittailaṁ veṇo kalamānkŏmp veṇo

ten veṇo nalla kāṭṭu pūnden veṇo
arumamonṟĕ kayyil kĕṭṭān ānavālu veṇo
mālagorttu māṟiliḍān pulinakhaṁ veṇo
ohoho ohoho hŏyhŏyhŏy...
ten veṇo nalla kāṭṭu pūnden veṇo

kiḻakk tĕkk tevāramalayilĕ kariṅguraṅṅinṟĕ nĕyy‌
ṅāhā narayuṁ jarayuṁ kaṣaṇḍiyuṁ māṭruṁ
nalla guṇamuḽḽa nĕyy‌....
kāṇāmāṇikkaṁ nīṭriyĕḍutt
kāmanu nedicca sūrṇṇavumuṇḍ‌
ī sūrṇṇamiṭṭāl maṁgalyayogaṁ
kāṇunna kanyagaḽ pinnālĕboruṁ
kāṇuṁ pinnŏru svarggaṁ....
veṇo...it veṇo...sāṟe veṇo...
(ten veṇo......)

raṇḍu kĕṭṭiya puruṣan vīṭṭil tabassinu sĕmbulittol‌
sanyāsattinu membŏḍiserkkuṁ kañjāvinnilakkāmp
ŏnnu valiccāl vīṇusirikkāṁ āññuvaliccāl āḍikkaḽikkāṁ
īreḻulogaṁ ŏnniccu kāṇāṁ
vilayuṁ tucchaṁ guṇamo mĕccaṁ
vāṅṅānĕndāṇamāndaṁ ?
veṇo...it veṇo...sāṟe veṇo...