Vennilaavil

വെണ്ണിലാവില്‍
Work
Year
Language

വെണ്ണിലാവിന്‍ ചില്ലുകൂട്ടില്‍ സ്വര്‍ണ്ണമാനായ്‌ തുള്ളിയോടി
മനസ്സിന്റെ മണിക്കുടമുടയ്ക്കുന്നതാരോ....
കനവിന്റെ കണിച്ചെപ്പു തുറക്കുന്നതാരോ...ഹേ..ഹേ..ഹേ...
വസന്തം മായാറായ്...മരന്ദം ചോരാറായ്
തണുപ്പിന്‍ താരാട്ടില്‍ തുടിക്കും പൂമൈനേ....
(വെണ്ണിലാവിന്‍ ചില്ലുകൂട്ടില്‍....)

ചിങ്കാരപ്പൂന്തേരില്‍ പാഞ്ഞണഞ്ഞിടും
മന്ദാരപ്പൂങ്കാറ്റിൻ പൂരമേളമായ് (ചിങ്കാരപ്പൂന്തേരില്‍..)
ഹോ....മഴവില്‍ക്കിളി തുന്നിയ തൂവലാല്‍
പനിനീര്‍ക്കുളിര്‍ വീശിയ വേളയില്‍ (മഴവില്‍ക്കിളി...)
നിന്‍ മെയ്യില്‍ മേയുന്നതേതോ
പുളകംപെയ്യും മോഹം വെൺപിറാവായ്....
(വെണ്ണിലാവിന്‍ ചില്ലുകൂട്ടില്‍....)

ആകാശപ്പൂപ്പന്തല്‍ പൂത്തൊരുങ്ങിയോ
ആലോലത്തേൻ താരം പൊന്നുരുക്കിയോ..(ആകാശപ്പൂപ്പന്തല്‍...)
ഓ...തെളിമിന്നലില്‍ മിന്നിയ മേഘമോ
മനമിന്നൊരു മായിക ഹംസമോ..(തെളിമിന്നലില്‍....)
നിന്‍ കണ്ണില്‍ കാണും കിനാവില്‍
വിരിയുന്നേതോ പാട്ടായ് ഞാന്‍ നില്‍ക്കെ....
(വെണ്ണിലാവിന്‍ ചില്ലുകൂട്ടില്‍....)

vĕṇṇilāvin sillugūṭṭil svarṇṇamānāy‌ tuḽḽiyoḍi
manassinṟĕ maṇikkuḍamuḍaykkunnadāro....
kanavinṟĕ kaṇiccĕppu tuṟakkunnadāro...he..he..he...
vasandaṁ māyāṟāy...marandaṁ sorāṟāy
taṇuppin dārāṭṭil tuḍikkuṁ pūmaine....
(vĕṇṇilāvin sillugūṭṭil....)

siṅgārappūnderil pāññaṇaññiḍuṁ
mandārappūṅgāṭrin pūrameḽamāy (siṅgārappūnderil..)
ho....maḻavilkkiḽi tunniya tūvalāl
paninīrkkuḽir vīśiya veḽayil (maḻavilkkiḽi...)
nin mĕyyil meyunnadedo
puḽagaṁpĕyyuṁ mohaṁ vĕṇbiṟāvāy....
(vĕṇṇilāvin sillugūṭṭil....)

āgāśappūppandal pūttŏruṅṅiyo
ālolatten dāraṁ pŏnnurukkiyo..(āgāśappūppandal...)
o...tĕḽiminnalil minniya meghamo
manaminnŏru māyiga haṁsamo..(tĕḽiminnalil....)
nin kaṇṇil kāṇuṁ kināvil
viriyunnedo pāṭṭāy ñān nilkkĕ....
(vĕṇṇilāvin sillugūṭṭil....)