വെണ്ണക്കല്ലു കൊണ്ടല്ലാ
വെള്ളി നിലാവു കൊണ്ടല്ലാ
സൌന്ദര്യ ദേവതേ നിന്നെ നിര്‍മ്മിച്ചത്
സൌഗന്ധികങ്ങള്‍ കൊണ്ടല്ലാ (വെണ്ണ)
രാസക്രീഡയിൽ കാമുകർ ചൂടും
രോമാഞ്ചം കൊണ്ട് കരുപ്പിടിച്ചു (രാസ)
പ്രേമമെന്ന വികാരമുരുക്കി
കാമദേവന്‍ മെനഞ്ഞെടുത്തു - നിന്നെ
മെനഞ്ഞെടുത്തു
ആ ...ആ ...ആ ....(വെണ്ണക്കല്ലു )
നാഗപഞ്ചമി രാത്രിയില്‍ വിടരും
നക്ഷത്രം കൊണ്ട് മിഴി തീര്‍ത്തു (നാഗ)
ഈ മനോജ്ഞ ലതാ സദനത്തിന്‍
പൂമുഖങ്ങള്‍ നിനക്കു തന്നു (ഈ മനോജ്ഞ )
ഭൂമി നിനക്കു തന്നു
ആ ...ആ ...ആ ... (വെണ്ണക്കല്ലു)