Venmugiledo kaatrin kayyil

വെണ്‍മുകിലേതോ കാറ്റിന്‍ കയ്യില്‍
Year
Language

വെണ്‍മുകിലേതോ കാറ്റിന്‍ കയ്യില്‍ യാത്രയിലെന്ന പോലെ‌
വെള്ളിനിലാവിന്‍ കോവില്‍ തേടി പോവുകയാണു് മേലേ
ഓ.. ചിരിയുടെ തിരികള്‍ തെളിയുകയല്ലോ
മലരുകളൊരു പോല്‍ ഇതളിടുമല്ലോ
വിണ്ണിന്‍ പൊങ്കല്‍ വിരിയും പോലെ

വെണ്‍മുകിലേതോ കാറ്റിന്‍ കയ്യില്‍ യാത്രയിലെന്ന പോലെ‌
വെള്ളിനിലാവിന്‍ കോവില്‍ തേടി പോവുകയാണു് മേലേ

ഇളവെയിലൊരോ വിരലടയാളം മണ്ണിന്‍ മെയ്യില്‍ തൂകുന്നോ
വനികയിലെങ്ങും നിളയുടെ കുമ്പിള്‍ മഞ്ഞിന്‍ തീര്‍ത്ഥം വാങ്ങുന്നോ
ചൊടിയിണ തന്നില്‍ മുരളിക പോലെ കുയിലുകളൊന്നായു് പാടി
പുണരും നുകരും ഹൃദയമേ

വെണ്‍മുകിലേതോ കാറ്റിന്‍ കയ്യില്‍ യാത്രയിലെന്ന പോലെ‌
വെള്ളിനിലാവിന്‍ കോവില്‍ തേടി പോവുകയാണു് മേലേ

പുഴയുടെ കുളിരില്‍ കുളി കഴിയുന്നു ശിശിരം ദൂരേ മായുന്നോ
പുലരൊളി നാളം പവനല പോലേ മിഴിയില്‍ താനേ ചേരുന്നോ
മധുരിതമാരോ മലയുടെ കാതില്‍ കളകളമോടേ ചൊല്ലി
വരവായു് ഖരവായു് വസന്തവും

(വെണ്‍മുകിലേതോ )

വെണ്‍മുകിലേതോ കാറ്റിന്‍ കയ്യില്‍ യാത്രയിലെന്ന പോലെ‌
വെള്ളിനിലാവിന്‍ കോവില്‍ തേടി പോവുകയാണു് മേലേ

vĕṇmugiledo kāṭrin kayyil yātrayilĕnna polĕ‌
vĕḽḽinilāvin kovil teḍi povugayāṇu് mele
o.. siriyuḍĕ tirigaḽ tĕḽiyugayallo
malarugaḽŏru pol idaḽiḍumallo
viṇṇin pŏṅgal viriyuṁ polĕ

vĕṇmugiledo kāṭrin kayyil yātrayilĕnna polĕ‌
vĕḽḽinilāvin kovil teḍi povugayāṇu് mele

iḽavĕyilŏro viralaḍayāḽaṁ maṇṇin mĕyyil tūgunno
vanigayilĕṅṅuṁ niḽayuḍĕ kumbiḽ maññin dīrtthaṁ vāṅṅunno
sŏḍiyiṇa tannil muraḽiga polĕ kuyilugaḽŏnnāyu് pāḍi
puṇaruṁ nugaruṁ hṛdayame

vĕṇmugiledo kāṭrin kayyil yātrayilĕnna polĕ‌
vĕḽḽinilāvin kovil teḍi povugayāṇu് mele

puḻayuḍĕ kuḽiril kuḽi kaḻiyunnu śiśiraṁ dūre māyunno
pularŏḽi nāḽaṁ pavanala pole miḻiyil tāne serunno
madhuridamāro malayuḍĕ kādil kaḽagaḽamoḍe sŏlli
varavāyu് kharavāyu് vasandavuṁ

(vĕṇmugiledo )