വെണ്‍മുകിലേതോ കാറ്റിന്‍ കയ്യില്‍
യാത്രയിലെന്ന പോലെ
വെള്ളിനിലാവിന്‍ കോവില്‍ തേടി
പോവുകയാണു് മേലേ
ഓ.. ചിരിയുടെ തിരികള്‍ തെളിയുകയല്ലോ
മലരുകളൊരു പോല്‍ ഇതളിടുമല്ലോ
വിണ്ണിന്‍ പൊങ്കല്‍ വിരിയും പോലെ
(വെണ്‍മുകിലേതോ ....)
ഇളവെയിലൊരോ വിരലടയാളം മണ്ണിന്‍ മെയ്യില്‍ തൂകുന്നോ
വനികയിലെങ്ങും നിളയുടെ കുമ്പിള്‍ മഞ്ഞിന്‍ തീര്‍ത്ഥം വാങ്ങുന്നോ
ചൊടിയിണ തന്നില്‍ മുരളിക പോലെ കുയിലുകളൊന്നായു് പാടി
പുണരും നുകരും ഹൃദയമേ
(വെണ്‍മുകിലേതോ ....)
പുഴയുടെ കുളിരില്‍ കുളി കഴിയുന്നു ശിശിരം ദൂരേ മായുന്നോ
പുലരൊളി നാളം പവനല പോലേ മിഴിയില്‍ താനേ ചേരുന്നോ
മധുരിതമാരോ മലയുടെ കാതില്‍ കളകളമോടേ ചൊല്ലി
വരവായു് ഖരവായു് വസന്തവും
(വെണ്‍മുകിലേതോ ....)