വെങ്കടാചല നിലയം [ഗുരുനാഥന്‍]
വെങ്കടാചലനിലയം
വൈകുണ്ഠപുരവാസം
പങ്കജനേത്രം പരമപവിത്രം
ശംഖചക്രധര ചിന്മയരൂപം
(വെങ്കടാചല)
ഗുരുനാഥന്‍ ഉലകിതില്‍ സാക്ഷാല്‍ ഈശ്വരന്‍
ഹൃദയലോചലം തുറക്കും അനുപമന്‍
മരണത്തെ ഹനിക്കും അമൃതദായകന്‍
താപത്തെ കെടുത്തും കരുണാര്‍ദ്രന്‍
(ഗുരുനാഥന്‍)
സുധ തുളുമ്പും പാനപാത്രം അങ്ങെനിക്കേകിയില്ലേ
ലിപികളില്‍ കോര്‍ത്തൊരു വിജ്ഞാനമാല്യം
നെഞ്ചില്‍ ചാര്‍ത്തിയില്ലേ...
തിരുടന്മാര്‍ കവരാത്ത ജ്ഞാനമഹാധനം
എനിക്കു തന്നില്ലേ ദേവാ, എനിക്കു തന്നില്ലേ
(ഗുരുനാഥന്‍)
അഖിലഭാഗ്യവും അരുളിയെന്നെ പണ്ഡിതനാക്കിയില്ലേ
കൊടുക്കുംതോറും അധികരിച്ചീടുന്ന സരിഗമ തന്നില്ലേ
പരലോകയാത്രയില്‍ പാഥേയമാകും
ഭോജ്യം തന്നില്ലേ ദേവാ, ഭോജ്യം തന്നില്ലേ
(ഗുരുനാഥന്‍)
vĕṅgaḍāsalanilayaṁ
vaiguṇḍhaburavāsaṁ
paṅgajanetraṁ paramabavitraṁ
śaṁkhasakradhara sinmayarūbaṁ
(vĕṅgaḍāsala)
gurunāthan ulagidil sākṣāl īśvaran
hṛdayalosalaṁ tuṟakkuṁ anubaman
maraṇattĕ hanikkuṁ amṛtadāyagan
tābattĕ kĕḍuttuṁ karuṇārdran
(gurunāthan)
sudha tuḽumbuṁ pānabātraṁ aṅṅĕnikkegiyille
libigaḽil korttŏru vijñānamālyaṁ
nĕñjil sārttiyille...
tiruḍanmār kavarātta jñānamahādhanaṁ
ĕnikku tannille devā, ĕnikku tannille
(gurunāthan)
akhilabhāgyavuṁ aruḽiyĕnnĕ paṇḍidanākkiyille
kŏḍukkuṁtoṟuṁ adhigariccīḍunna sarigama tannille
paralogayātrayil pātheyamāguṁ
bhojyaṁ tannille devā, bhojyaṁ tannille
(gurunāthan)