Venbagal tirayo nilalaattamo

വെണ്‍പകല്‍ തിറയോ നിഴലാട്ടമോ
Year
Language

വെൺ പകൽ തിറയോ നിഴലാട്ടമോ വാനവീഥികളിൽ
കൺകളിൽ കനവോ മറിമായമോ ഇന്ദ്രജാലമതോ (2)

രൂരുരൂരുരൂ രൂരുരൂരുരു രൂ

നഭസ്സിനും തമസ്സിനും നീല നിറം
മനുഷ്യന്റെ മനസ്സിനു നൂറു നിറം (2)
കൊതിക്കുന്നതോ നിധി പൂക്കുമിടം (2)
വിധിക്കുന്നതോ ഇരുൾമാള നിലം
രൂരൂരു രൂരുരൂരുരൂ

കുടുകുടെ ചിരിക്കുന്നു വ്യാളിമുഖം
ഉലകിനെ ഭരിക്കുന്ന ഭൂതഗണം
ചതിക്കുന്നു നാം സഹജീവികളെ (2)
വധിക്കുന്നു നാം മനസ്സാക്ഷികളേ(2)
രൂ രൂ രൂരൂരുരൂരുരൂ..( വെൺ പകൽ...)

vĕṇ pagal tiṟayo niḻalāṭṭamo vānavīthigaḽil
kaṇgaḽil kanavo maṟimāyamo indrajālamado (2)

rūrurūrurū rūrurūruru rū

nabhassinuṁ tamassinuṁ nīla niṟaṁ
manuṣyanṟĕ manassinu nūṟu niṟaṁ (2)
kŏdikkunnado nidhi pūkkumiḍaṁ (2)
vidhikkunnado iruḽmāḽa nilaṁ
rūrūru rūrurūrurū

kuḍuguḍĕ sirikkunnu vyāḽimukhaṁ
ulaginĕ bharikkunna bhūdagaṇaṁ
sadikkunnu nāṁ sahajīvigaḽĕ (2)
vadhikkunnu nāṁ manassākṣigaḽe(2)
rū rū rūrūrurūrurū..( vĕṇ pagal...)