Venalscoodil

വേനല്‍ച്ചൂടില്‍
Year
Language

വേനല്‍ ചൂടില്‍ ഉരുകിയ മണ്ണില്‍ വേരിറങ്ങി
അരിയൊരു കൊന്ന പൂത്തു
മണ്ണിന്‍ നോവിന്‍ ഉറവില്‍ നിന്നീ പൊന്നു വീണു
അഴകൊടു കൊന്ന പൂത്തു
എരിവേനലിലും പൂക്കുളിരോ , കനലില്‍ തെളിയും പൊന്‍ തകിലോ
പോന്നുടയാട ചാര്‍ത്തിയൊരുങ്ങി
പൂമണി കര്‍ണ്ണികാരം..
(വേനല്‍ . ..)

പൂവുടലാകെ കനകം , പൂശിയ ചാരു പുളകം
ജീവന ശംഖില്‍ അണയെ കിളിയെ
നീ കണി കാണാന്‍ അണയൂ ഇതിലെ
അഴകിന്‍ നടനം നീളെ ..
പാടുക കാറ്റേ താളം കൊട്ടി പാടുക നീ
ആടുക കാറ്റേ നീയീ പൊന്നിന്‍ കിങ്ങിണി ചാര്‍ത്തി
മലയോരം നീളെ മേടം കൊന്നപ്പൂവുകളാലേ
(വേനല്‍ ...)

വാകകള്‍ പൂക്കും വഴിയെ വാസര കന്യേ വരൂ നീ
ഈ അലയാഴി കടയൂ അകലെ കാടുകളെന്തോ കനലോ മലരോ
ഇളകും മുടിയില്‍ ചാര്‍ത്തി ..
പോരുക താഴെ നീയും സൂര്യത്തേരില്‍ ഇറങ്ങി
പോരുക തേടി പാടാന്‍ മണ്ണിന്‍ മംഗള ഗീതം
എരിവേനല്‍ മായും പൂവും പൊന്നും ചൂടിയ നേരവുമീ വഴി മറയും
(വേനല്‍ ...)

venal sūḍil urugiya maṇṇil veriṟaṅṅi
ariyŏru kŏnna pūttu
maṇṇin novin uṟavil ninnī pŏnnu vīṇu
aḻagŏḍu kŏnna pūttu
ĕrivenaliluṁ pūkkuḽiro , kanalil tĕḽiyuṁ pŏn dagilo
ponnuḍayāḍa sārttiyŏruṅṅi
pūmaṇi karṇṇigāraṁ..
(venal . ..)

pūvuḍalāgĕ kanagaṁ , pūśiya sāru puḽagaṁ
jīvana śaṁkhil aṇayĕ kiḽiyĕ
nī kaṇi kāṇān aṇayū idilĕ
aḻagin naḍanaṁ nīḽĕ ..
pāḍuga kāṭre tāḽaṁ kŏṭṭi pāḍuga nī
āḍuga kāṭre nīyī pŏnnin kiṅṅiṇi sārtti
malayoraṁ nīḽĕ meḍaṁ kŏnnappūvugaḽāle
(venal ...)

vāgagaḽ pūkkuṁ vaḻiyĕ vāsara kanye varū nī
ī alayāḻi kaḍayū agalĕ kāḍugaḽĕndo kanalo malaro
iḽaguṁ muḍiyil sārtti ..
poruga tāḻĕ nīyuṁ sūryatteril iṟaṅṅi
poruga teḍi pāḍān maṇṇin maṁgaḽa gīdaṁ
ĕrivenal māyuṁ pūvuṁ pŏnnuṁ sūḍiya neravumī vaḻi maṟayuṁ
(venal ...)